പ്രിയദർശൻ
21 September 2025, 07:15 AM IST
.jpg?%24p=f0f529f&f=16x10&w=852&q=0.8)
പ്രിയദർശനും മോഹൻലാലും | ഫോട്ടോ: ബി. മുരളീകൃഷ്ണൻ/ മാതൃഭൂമി
മോഹൻലാലിന് ദാദാസാെഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച വാർത്ത ഞാനറിഞ്ഞത് മുംബൈയിൽ എന്റെ പുതിയ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ്. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തി ഞാൻ ലാലിനെ വിളിച്ചുചോദിച്ചു: ‘‘ലാലു ഇന്ത്യയിൽ ഒരു സിനിമാപ്രവർത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. ഇതിലും വലുത് ഒന്നിനി ലഭിക്കാനില്ല. നീയിനി എന്ത് തേടും? ഇത്രയും നേരത്തേ ആരാണ് നിനക്ക് ഇത് കൊണ്ടുവന്ന് തന്നത്?’’
‘‘ദൈവം’’-ലാൽ പറഞ്ഞു. അത് ശരിയാണ്. ദൈവം അനുഗ്രഹിച്ച് നൽകിയതാണ് ലാലിന് ഈ പുരസ്കാരം. എന്നെ സംബന്ധിച്ചിടത്തോളം ഇത് മോഹൻലാൽ എന്ന നടന് കിട്ടുന്ന പുരസ്കാരത്തിലുപരി കൂട്ടുകാരന് കിട്ടുന്ന വലിയ അംഗീകാരമാണ്. എന്റെ വീട്ടിലേക്കുവരുന്ന സന്തോഷംപോലെത്തന്നെയാണിതും. ലാലിനെ എപ്പോഴും ഞാൻ എന്നെക്കാൾ ഒരുപാട് ഉയരത്തിലാണ് സങ്കല്പിച്ചിട്ടുള്ളത്. ലാൽ അവിടെയുണ്ട് എന്നത് എനിക്ക് എപ്പോഴും വലിയ ധൈര്യമാണ്. അത് ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സുഹൃത്ത് എന്ന നിലയിലും. ഇപ്പോൾ ആ ലാൽ ഒരുപാട് ഉയരത്തിലേക്കുപോയി. ഞാനിവിടെ താഴെനിന്നിട്ട് അവനെ കാണുന്നില്ല. ഇനിയും ഒരുപാട് പുരസ്കാരങ്ങൾ തേടിവരട്ടെ എന്നിനി ലാലിന് ആശംസിക്കാൻ വയ്യ. വിസ്‌മയിപ്പിക്കുന്ന കഥാപാത്രങ്ങൾ തേടിവരട്ടേ എന്ന് ആശംസിക്കുന്നു, പ്രാർഥിക്കുന്നു.
Content Highlights: shares his joyousness connected Mohanlal receiving the Dada Saheb Phalke Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·