Authored by: ഋതു നായർ|Samayam Malayalam•5 Oct 2025, 3:01 pm
ബിഗ് ബോസിനുശേഷം രേണുവിന്ന് തിരക്കുകൾ കൂടുകയാണ്. ഇപ്പോൾ ഫോറിങ് ടൂറിൽ ആണ് രേണു. പ്രമോഷന്റെ ഭാഗമായിട്ടാണ് ദുബായിലേക്ക് എത്തുന്നത്
രേണു സുധി(ഫോട്ടോസ്- Samayam Malayalam)സ്വയം എവിക്ഷൻ ചോദിച്ചുവാങ്ങി ബിഗ് ബോസിൽ നിന്നും ഇറങ്ങിയതാണ് രേണു. പിന്നാലെ ഓഫറുകളുടെ പെരുമഴയും രേണുവിനെ തേടിയെത്തി. ഇപ്പോൾ കുറച്ചു ആഴ്ചകൾ ആയി ദുബായിലാണ് രേണു ഉള്ളത്. ഏറെ നാളത്തെ ആഗ്രഹം സ്വപ്നം ഒക്കെ നേടിയെടുത്ത ഫീലോടെയാണ് അവർ ഫ്‌ളൈറ്റ് കയറുന്നത്. എന്നാൽ ബാർ ആൻഡ് റെസ്റ്റോറന്റ് ഉദ്ഘടനത്തിനു എത്തിയ രേണു ബാറിൽ നൃത്തം ചെയ്തു എന്നതിന്റെ പേരിൽ ആണ് സൈബർ അറ്റാക്ക് ഉണ്ടാകാൻ തുടങ്ങിയത്. ഇതിനു വിശദീകരണം നൽകികൊണ്ട് രേണു എത്തുകയും ചെയ്തു. എന്നാൽ വീണ്ടും ചില യൂട്യൂബ് ചാനലുകാർ ഇവർക്ക് എതിരെ രംഗത്ത് വന്നു.
കുടിച്ചുലക്ക് കെട്ട് റോഡിൽ വീണ രേണുവിനെ ദുബായ് പോലീസ് പൊക്കി എന്ന തരത്തിൽ ആയിരുന്നു ആരോപണം. ഇതിനെതിരെയാണ് രേണു രംഗത്ത് വന്നത്.ഞാൻ ജയിലിലും ആയിട്ടില്ല, ആശുപത്രിയിലും അല്ല! ഞാൻ ഒരു സെലിബ്രിറ്റി ആണ് എന്റെ തൊഴിൽ നോക്കുന്നു; ആര് എന്ത് പറഞ്ഞാലും അത് തന്നെ ബാധിക്കില്ല. ഞാൻ ആശുപത്രിയിലും അഡ്മിറ്റ് അല്ല, സ്ഫടികം മൂവിയിലെ സീൻ അഭിനയിച്ചതാണ് ഞാൻ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് അത് അഭിനയിച്ചു കാണിച്ചു എന്ന് മാത്രം അതിനർത്ഥം ഞാൻ കള്ളുകുടിച്ചിട്ടല്ല നടന്നത് എന്നും രേണു പറയുന്നു.
ചില ആളുകളുടെ വീടിന്റെ ഐശ്വര്യം എന്ന രീതിയിൽ എന്റെ പേര് വയ്ക്കുന്നത് നല്ലതാണു. ഞാൻ ആണല്ലോ അവരുടെ കണ്ടന്റ്. ഞാൻ ഇവരിൽ ചിലരുടെ പേരുകൾ പോലും പറയാൻ ആഗ്രഹിക്കുന്നില്ല. അതിനുള്ള യോഗ്യത പോലും അവർക്കില്ലെന്നും രേണു മറുപടി വീഡിയോയിൽ പറയുന്നു.





English (US) ·