22 September 2025, 10:08 PM IST

ചിത്രത്തിൻെറ പോസ്റ്റർ
'ഇടി മിന്നല്‍ പാമ്പ്' ലോകത്തിലെ ഏക ഓസ്‌കാര്‍ യോഗ്യതയുള്ള സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലായ ടസ്‌വീര്‍ ഫിലിം ഫെസ്റ്റിവല്‍ (Tasveer Film Festival - TFF '25)-ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
സിയാറ്റില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടസ്‌വീര്‍ ഫിലിം ഫെസ്റ്റിവല്‍, ലോകമെമ്പാടുമുള്ള സൗത്ത് ഏഷ്യന്‍ സിനിമകള്‍ക്ക് അന്താരാഷ്ട്ര വേദി ഒരുക്കുന്ന പ്രശസ്ത ചലച്ചിത്രോത്സവമാണ്. ഓസ്‌കാര്‍ അക്കാദമി അംഗീകാരം നേടിയ ഏക സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ എന്ന നിലയില്‍, ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകള്‍ക്ക് അതുല്യമായ ഒരു നേട്ടമുണ്ട് - ഈ ഫെസ്റ്റിവലില്‍ നിന്നും പുരസ്‌കാരം നേടിയാല്‍, ഓസ്‌കാര്‍ പരിഗണനയ്ക്കായി നേരിട്ട് യോഗ്യത നേടും.
ഡ്രീം വിഷന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച മലയാളം ഡാര്‍ക്ക് കൊമഡി ത്രില്ലറാണ് 'ഇടി മിന്നല്‍ പാമ്പ്'. അഖില്‍ സോമനാഥ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബോണി മാത്യുവും ശ്രീഹരി വി.സിയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ഒക്ടോബറില്‍ സിയാറ്റിലില്‍ വെച്ചാണ് ടസ്‌വീര്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര നിര്‍മാതാക്കളും സംവിധായകരും പങ്കെടുക്കുന്ന ഫെസ്റ്റിവലില്‍ 'ഇടി മിന്നല്‍ പാമ്പ്' പ്രദര്‍ശിപ്പിക്കപ്പെടുന്നത്, മലയാള സിനിമയ്ക്കും സൗത്ത് ഏഷ്യന്‍ സിനിമയ്ക്കും അഭിമാനകരമായ ചരിത്രനിമിഷമായി മാറും.
Content Highlights: Tasveer movie festival 2025 quality updates
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·