'ടിപ്പുവിന്റേയും ശിവജിയുടേയും കുതിരകളുടെ മതമേതാ?'; ക്യാൻസറിനും ഹാർട്ടറ്റാക്കിനും മതമില്ലെന്നും വിനു

9 months ago 8

vinu-mohan-actor

വിനു മോഹൻ | ചിത്രം: മാതൃഭൂമി

മൂഹത്തിലെ വര്‍ഗീയമായ ചേരിതിരിവിനെതിരെ ആക്ഷേപഹാസ്യരൂപത്തില്‍ കടുത്ത വിമര്‍ശനവുമായി നടന്‍ വിനു മോഹന്‍. മതം തലയ്ക്കുപിടിച്ച മനുഷ്യര്‍ കലയേയും സാഹിത്യത്തേയും ഭക്ഷണത്തേയും വീതം വെച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു മതത്തിലും ചേരാതെ നിന്ന് സകലരോടും ഇഷ്ടം കാണിക്കുന്ന ക്യാന്‍സറും ഹാര്‍ട്ടറ്റാക്കും ട്യൂമറും വര്‍ഗീയത ഇല്ല എന്ന് വിശ്വസിക്കപ്പെടുന്ന, ആശുപത്രികളില്‍ കൊണ്ടുപോയി കിടത്തുന്നുവെന്നും അവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ലെന്നും വിനു മോഹന്‍ പരിഹസിച്ചു.

ഒട്ടേറെ പേരാണ് വിനു മോഹന്റെ പോസ്റ്റിനെ അനുകൂലിച്ച് കമന്റ് ചെയ്തത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിനുവിന്റെ പോസ്റ്റ് എന്നാണ് വിലയിരുത്തൽ.

വിനു മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല
മൂരി മുസ്ലിം ആയിട്ടും...
മുസ്ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാന്‍ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല
മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്...
കുതിരയുടെ മതം ഏതാണാവോ...?
ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?
ആന പള്ളികളിലെ നേര്‍ച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യന്‍ പേരോ ഇടാത്തത്.
മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നല്‍കുന്ന
സംഗീതോപകരണങ്ങളിലും ഈ വേര്‍തിരിവ് ഉണ്ട് കേട്ടോ...
ഭക്ഷണത്തിനുമുണ്ട് മതം
ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും
താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.
മതം തലയ്ക്കുപിടിച്ച മനുഷ്യന്‍ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും,
കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.
എന്നാല്‍ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും
ക്യാന്‍സറും, ഹാര്‍ട്ടറ്റാകും, ട്യൂമറും, വര്‍ഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളില്‍
കൊണ്ടുപോയി കിടത്തുന്നു.
ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല....
ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങള്‍ക്കാണ് എന്നുള്ള ഒരു അവകാശവാദവും ആര്‍ക്കുമില്ല.......

Content Highlights: Actor Vinu Mohan's Facebook station against communalism

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article