ടീമേ വിവാഹമാണ്! എന്റെ പെണ്ണ് താര അടൂരുകാരി; വര്ഷങ്ങളുടെ ബന്ധം; അമ്മയുടെ പ്രാർത്ഥനയുടെ ഫലമാണ് വിവാഹമെന്ന് ബിനീഷ്

3 months ago 4

Authored by: ഋതു നായർ|Samayam Malayalam21 Oct 2025, 4:58 pm

നാലഞ്ചുവര്ഷമായി നമ്മൾ പരിചയത്തിലാണ്, അടൂർകാരിയാണ് താര. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു

bineesh bastin is acceptable   to wed  his longtime woman  thara soonബിനീഷ് ബാസ്റ്റിൻ(ഫോട്ടോസ്- Samayam Malayalam)
തന്റെ ആരാധകരും അമ്മച്ചിയും കാത്തിരുന്ന കാര്യമാണ് വിവാഹമെന്ന് ബിനീഷ് ബാസ്റ്റിൻ . വർഷങ്ങൾ ആയി കാത്തിരിക്കുകയാണ് എന്റെ അമ്മച്ചി അതാണ് നടക്കാൻ പോകുന്നത്. ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല പക്ഷേ അടുത്ത വര്ഷം ആദ്യം തന്നെ , വിവാഹം ഉണ്ടാകും ബിനീഷ് ബാസ്റ്റിൻ പറയുന്നു.

കല്യാണത്തിന് ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടണം എന്ന് ആഗ്രഹം അതിനായിട്ടാണ് ഈ ഷൂട്ട്. എന്നേക്കാൾ ആഗ്രഹം എന്റെ അമ്മച്ചിക്ക് ആയിരുന്നു വിവാഹം, എന്റെ കല്യാണം നടക്കാൻ ആണ് അമ്മച്ചി പള്ളിയിൽ പോകുന്നത് തന്നെ.

എനിക്ക് ഒരു ബ്രദറും ഉണ്ട്., അവന്റെയും കല്യാണം നടക്കാൻ ഉണ്ട്. അമ്മച്ചി ഭയങ്കര ഹാപ്പിയാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാവരും ചോദിച്ചത് എന്റെ വിവാഹം ആയിരുന്നു. അതിനുള്ള മറുപടിയാണ് വിവാഹം.

ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി മലയാള സിനിമാ പ്രേമികൾ ഏറ്റെടുത്ത നടനാണ് ബിനീഷ് ബാസ്റ്റിന്‍. സ്റ്റാർ മാജിക്ക് ഷോയിലൂടൊപ് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചയം. ബോഡി ബില്‍ഡിങ്ങിലൂടെയാണ് സിനിമാലോകത്തേക്ക് ബിനീഷ് എത്തിയത്. പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍ തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ് തുടങ്ങി എൺപതിലേറെ സിനിമകളുടെ ഭാഗമായിരുന്നു ബിനീഷ്.
updating...
Read Entire Article