ഗ്ലാമറിനും താരപദവികള്‍ക്കുമൊപ്പം വലിയ അളവിലുള്ള സമ്പത്ത് ആര്‍ജിക്കാന്‍ കൂടി കഴിയുന്ന ഇടമാണ് ബോളിവുഡ്. 2024-ല്‍ മാത്രം 1000 കോടി ഡോളര്‍ ആഗോളതലത്തില്‍ ഹിന്ദി സിനിമ നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതുകൊണ്ടു തന്നെ ബോളിവുഡ് താരങ്ങളും നിര്‍മാതാക്കളും അതിസമ്പന്നരായിരിക്കുമെന്ന് പറയേണ്ടതില്ല. എന്നാല്‍, ബോളിവുഡില്‍ ഡോളര്‍ ബില്യണയര്‍ അഥവാ 100 കോടി ഡോളറിലധികം ആസ്തിയുള്ളയാള്‍ എന്ന് വിളിക്കാവുന്ന ഒരാളേയുള്ളൂ. ചലച്ചിത്ര നിര്‍മാതാവായ റോണീ സ്‌ക്രൂവാലയാണത്.
ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌ക്രൂവാലയുടെ ആസ്തി 155 കോടി ഡോളര്‍ ആണ് (ഏകദേശം 13,000 കോടി രൂപ). ബോളിവുഡില്‍ മറ്റാര്‍ക്കും തന്നെ 150 കോടി ഡോളറിലധികം ആസ്തിയില്ല. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ എന്നിവരുടെ മൊത്തം ആസ്തിയോളം വരും അത്. ടി സീരീസ് ഉടമ ഭൂഷണ്‍ കുമാറാണ് ബോളിവുഡില്‍ രണ്ടാമത്. ആദിത്യ ചോപ്ര. മൂന്നാം സ്ഥാനത്തും.
ടൂത്ത് ബ്രഷ് നിര്‍മിച്ച് തുടങ്ങി ഇപ്പോള്‍ കോടീശ്വരന്‍; സ്‌ക്രൂവാലയുടെ കഥ
ഇന്ത്യയിലെ പല വ്യവസായികളേയും പോലെ വളരെ ചെറിയ തുടക്കമായിരുന്നു റോണി സ്‌ക്രൂവാല എന്ന വ്യവസായിയുടേത്. ടൂത്ത് ബ്രഷ് നിര്‍മാണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വ്യവസായം. 1970-കളില്‍ ആയിരുന്നു ഇത്. 1980-കളില്‍ ഇന്ത്യയില്‍ കേബിള്‍ ടിവി വിപ്ലവം ആരംഭിച്ച കാലത്ത് ആ രംഗത്തേക്ക് കടന്നുവന്നു. 1990-ല്‍ 37,000 രൂപ മുടക്കി യു.ടി.വി. ആരംഭിച്ചു. തുടക്കത്തില്‍ ടിവി പ്രൊഡക്ഷന്‍ മാത്രമായിരുന്ന യു.ടി.വി. പിന്നീട് സിനിമാ നിര്‍മാണത്തിലേക്ക് കടന്നു. സ്വദേശ്, ജോധാ അക്ബര്‍, ഫാഷന്‍, ബര്‍ഫി, ചെന്നൈ എക്സ്പ്രസ് പോലുള്ള ചിത്രങ്ങള്‍ യുടിവിയുടേതാണ്.
2012-ല്‍ സ്‌ക്രൂവാല യുടിവിയിലെ തന്റെ ഓഹരി 100 കോടി ഡോളറിന് ഡിസ്നിക്ക് വിറ്റു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരുന്നു അത്. പിന്നീടാണ് അദ്ദേഹം ആർ.എസ്.വി.പി. മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നത്. ഉറി, കേദാര്‍നാഥ്, ധമാക്ക, ആസാദ്, ലസ്റ്റ് സ്റ്റോറീസ് 2, ദ സ്‌കൈ ഈസ് പിങ്ക്, എ.ബി.സി.ഡി, തുടങ്ങി ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചു.
Content Highlights: Bollywood's richest antheral and lone billionaire began arsenic toothbrush seller, Forbes List
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·