22 April 2025, 08:14 PM IST

അന്തരിച്ച നടൻ ലളിത് മഞ്ചാണ്ഡ | ഫോട്ടോ: X
ന്യൂഡൽഹി: ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മീററ്റിലെ അദ്ദേഹത്തിൻ്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ദീർഘകാലമായി സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പരയായ താരക് മേത്ത കാ ഊൾട്ടാ ചഷ്മയിലെ വേഷം ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ മരണവാർത്ത സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (സിൻ്റാ) സ്ഥിരീകരിച്ചു. “ 2012 മുതൽ അംഗമായ ലളിത് മഞ്ചാണ്ഡയുടെ നിര്യാണത്തിൽ സിൻ്റാ അനുശോചനം രേഖപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നടൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും തുടർന്ന് ഏകദേശം ആറ് മാസം മുൻപാണ് കുടുംബത്തോടൊപ്പം അദ്ദേഹം മുംബൈയില്‍നിന്ന് മീററ്റിലേക്ക് താമസം മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.
ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് മഞ്ചാണ്ഡ ടെലിവിഷനിൽ തൻ്റേതായ ഇടം നേടിയിരുന്നു. ഡിഡി നാഷണലിലെ സേവാഞ്ചൽ കി പ്രേംകഥയിൽ അച്ഛൻ്റെ വേഷം അവതരിപ്പിച്ചതിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്, ക്രൈം പട്രോൾ, യേ റിഷ്താ ക്യാ കെഹ്‌ലാതാ ഹേ തുടങ്ങിയ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlights: histrion Lalit Manchanda was recovered dormant astatine his residence successful Meerut
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·