ടൊവിനോ, സുരാജ്, ചേരന്‍; ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ 'നരിവേട്ട'; മെയ് 16ന് റിലീസ്

9 months ago 7

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന 'നരിവേട്ട'യുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മെയ് 16ന് ലോകവ്യാപകമായി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകരില്‍ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വലിയ കാന്‍വാസില്‍ വമ്പന്‍ ബജറ്റില്‍ നിര്‍മിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എന്‍ എം ബാദുഷ, ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്‌സ് ബിജോയ്,വരികള്‍ - കൈ തപ്രം, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് - ബാവ, കോസ്റ്റും - അരുണ്‍ മനോഹര്‍, മേക്ക് അപ് - അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍,പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ -ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Tovino Thomas, Suraj Venjaramoodu & Cheran starrer `Narivetta` releases worldwide connected May 16th.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article