Authored by: അശ്വിനി പി|Samayam Malayalam•19 Dec 2025, 6:05 p.m. IST
ടൈറ്റാനിക് എന്ന സിനിമ ഒരു തവണയെങ്കിലും കാണാത്തവരായിട്ടുണ്ടോ. എന്നാല്‍ ആ സിനിമയില്‍ ജാക്ക് ആയി എത്തിയ നായന്‍ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല എന്ന്
ലിയോനാർഡോ ഡികാപ്രിയോമറ്റാരുമല്ല, നായകന്‍ ജാക്ക് ആയി എത്തിയ ലിയോനാര്‍ഡോ ഡി കാപ്രിയോ ഇതുവരെയും ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടില്ലത്രെ. ജെനിഫര്‍ ലോറന്‍സുമായുള്ള ഒരു തുറന്ന സംഭാഷണത്തിനിടയാണ് താന്‍ ഇതുവരെ ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടില്ല എന്ന് ഡി കാപ്രിയോ വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്ന ടൈറ്റാനിക് വീണ്ടും കാണുമോ എന്നായിരുന്നു ഡി കാപ്രിയയോടുള്ള ചോദ്യം.
Also Read: ഞാന്‍ ഇരയും അതിജീവിതയും ഒന്നുമല്ല, ജീവിച്ചോട്ടെ; അന്നേ എല്ലാം പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് നടിഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല എന്ന് കാപ്രിയോ പറഞ്ഞു. അത് ജെനിഫറിന് ഒരു ഷോക്കിങ് ആയിരുന്നു, തീര്‍ച്ചയായും ഇപ്പോഴെങ്കിലും നിങ്ങളത് കാണണം, അത്രയും മനോഹരമാണെന്ന് നടി പറഞ്ഞു. അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ല എന്നായിരുന്നു അതിന് ഡി കാപ്രിയോ നല്‍കിയ മറുപടി. അങ്ങനെ ഒരു ശീലം എനിക്കുമില്ല, എന്നാല്‍ ടൈറ്റാനിക് പോലൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഒരു സിനിമ ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആവര്‍ത്തിച്ചു കാണുമായിരുന്നു എന്ന് ജെനിഫര്‍ ലോറന്‍സ് പറഞ്ഞു.
ഞാന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂ. കൂടുതലും കാണാറില്ല. അങ്ങനെ കണ്ടിട്ടുള്ള ഒരേ ഒരു സിനിമ ദ ഏവിയേറ്ററാണ്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി ഞാന്‍ കാണുന്നത് ദ ഏവിയേറ്റര്‍ ആണെന്ന് ഡി കാപ്രിയോ പറയുന്നു.
ട്രംപ് ഡാ..! ക്രിസ്മസ് പ്രമാണിച്ച് അമേരിക്കയിൽ കൂട്ട അവധി
ദ ഏവിയേറ്റര്‍ ചെയ്യുമ്പോള്‍ എനിക്ക് മുപ്പത് വയസ്സായിരുന്നു, കരിയറിലെ മറ്റൊരു ടേണിങ് പോയിന്റ് കൂടെയായിരുന്നു അത്. അതുവരെയും പലരും നിര്‍ദ്ദേശിക്കുന്ന റോളുകളിലേക്ക് ഞാന്‍ എത്തപ്പെടുകയായിരുന്നു. എന്ന ദ ഏവിയേറ്റര്‍ ഞാന്‍ നിര്‍മിച്ച ആദ്യത്തെ സിനിമയാണ്. എനിക്ക് തീര്‍ത്തും സിനിമയോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞത് അപ്പോഴാണെന്നാണ് ഡി കാപ്രിയോ പറഞ്ഞത്






English (US) ·