ബിബിന്‍ ജോര്‍ജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ 'കൂടല്‍' തിയറ്റുകളില്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ ഗള്‍ഫ് നാടുകളിലെ റിലീസിന് വിലക്കേര്‍പ്പെടുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചിത്രത്തിലുണ്ട് എന്നാരോപിച്ചാണ് ഈ വിലക്ക്.
നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ മുഴുനീള അഭിനയ പ്രാധാന്യമുള്ള അഞ്ജു എന്ന വേഷമാണ് ട്രാന്‍സ്‌ജെന്‍ഡറായ റിയ ചിത്രത്തില്‍ ചെയ്തത്. ചിത്രത്തിന്റെ ഇന്റര്‍വല്ലിനു ശേഷം കഥാഗതിയെ നയിക്കുന്നത് പോലും റിയയുടെ കഥാപാത്രമാണ്. ചിത്രത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയി തന്നെ അഭിനയിക്കുന്ന റിയയുടെ കഥാപാത്രം ഒരു രീതിയിലും ഉള്ള വിമര്‍ശനങ്ങളെ നേരിടുന്ന രീതിയിലുള്ളതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അടുത്ത കാലങ്ങളിലായി റിലീസ് ചെയ്ത ബേസില്‍ ജോസഫിന്റെ മരണമാസ്,വിനീത് ശ്രീനിവാസന്‍ അഭിനയിച്ച ഒരു ജാതി ജാതകം, ഷെയ്ന്‍ നിഗത്തിന്റെ ലിറ്റില്‍ ഹാര്‍ട്ട്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്ക് കൂടല്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേര്‍ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തിയുടെ ആദ്യ സിനിമ ' കൂടിയായ 'കൂടല്‍'. സംവിധാനം ചെയ്തത് ഷാനു കക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. ത്രില്ലര്‍ മോഡലില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം ജിതിന്‍ കെ.വി.
ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ക്യാമറ ഷജീര്‍ പപ്പാ. കഥ ഷാഫി എപ്പിക്കാട്. കോ- റൈറ്റേഴ്സ് റാഫി മങ്കട, യാസിര്‍ പറത്താക്കാട്. എഡിറ്റര്‍ ജര്‍ഷാജ് കൊമ്മേരി. പ്രോജക്റ്റ് ഡിസൈനര്‍- സന്തോഷ് കൈമള്‍.
ആര്‍ട്ട്- അസീസ് കരുവാരകുണ്ട്. സംഗീതം സിബു സുകുമാരന്‍, നിഖില്‍ അനില്‍കുമാര്‍,സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി. ഗാനരചന ഷിബു പുലര്‍കാഴ്ച, കെ കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍. സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍നാസര്‍, അബി അബ്ബാസ്
ഗായകര്‍ നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പാടപ്പ്, സജീര്‍ കൊപ്പം,അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സാഹ്‌റ മറിയം,അനു തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷൌക്കത്ത് വണ്ടൂര്‍.സൗണ്ട് ഡിസൈന്‍സ് രാജേഷ് പിഎം. മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍. കോസ്റ്റ്യൂം ആദിത്യ നാണു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അസിം കോട്ടൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ മോഹന്‍ സി നീലമംഗലം. അസോസിയേറ്റ് ക്യാമറ ഷാഫി കൊറോത്ത്. ഓഡിയോഗ്രാഫി ജിയോ പയസ്. ഫൈറ്റ് മാഫിയ ശശി. കൊറിയോഗ്രഫി വിജയ് മാസ്റ്റര്‍. കളറിസ്‌റ് അലക്‌സ് വര്‍ഗീസ്.വിഎഫ്എക്‌സ് ലൈവ് ആക്ഷന്‍ സ്റ്റുഡിയോ. പിആര്‍ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് റബീഷ് ഉപാസന. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഒപ്ര. ഡിസൈന്‍ | മനു ഡാവിഞ്ചി.
Content Highlights: Koodal: Malayalam Film Banned successful Gulf
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·