പ്രിയേഷ് ചന്ദ്രന്‍
22 March 2025, 08:32 AM IST
.jpg?%24p=2eb1589&f=16x10&w=852&q=0.8)
ആലിങ്ങലമ്മ പെരിഞ്ഞനം ടീമിൻറെ കൈകൊട്ടിക്കളി | Photo: Screengrab from Youtube/ NYX WORLD
പത്തനംതിട്ട: കലാഭവന്‍ മണി പാടിയ അടിച്ചുപൊളി സിനിമ പാട്ടുകള്‍ക്ക് യൂട്യൂബില്‍ കാഴ്ചക്കാര്‍ കൂടി. 'വള കിലുക്കണ കുഞ്ഞോളെ', 'മാരിക്കൊളുന്ത് മണക്കണതെന്ത്', 'ഒറ്റ നോക്കിലെ' തുടങ്ങിയ പാട്ടുകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് യൂട്യൂബില്‍ കൂടിയിരിക്കുന്നത്. 'വള കിലുക്കണ കുഞ്ഞോളെ' ഗാനത്തിന്റെ വിവിധ ഫയലുകളുടെ മൊത്തം കാഴ്ചക്കാരുടെ എണ്ണം കണക്കാക്കിയാല്‍ അരക്കോടി കടന്നിട്ടുണ്ട്.
കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ എപ്പോഴും ജനപ്രീതിയുള്ളതാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ട്രെന്‍ഡിങ്ങിന് കാരണമായത് കൈകൊട്ടിക്കളിയാണ്. അടുത്തിടെ ക്ഷേത്രങ്ങളിലെ ഉത്സവുമായി ബന്ധപ്പെട്ട് കൈകൊട്ടിക്കളി വ്യാപകമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സ്ത്രീകളുടെ കൂട്ടായ്മയില്‍ ഒട്ടേറെ ടീമുകള്‍ ഇതിനായി രംഗത്തുണ്ട്.
കലാഭവന്‍മണിയുടെ ഒട്ടേറെ സിനിമാപാട്ടുകളും ഇവര്‍ കൈകൊട്ടിക്കളിക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പാട്ട് ഉപയോഗിച്ചുള്ള കൈകൊട്ടിക്കളിയുടെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. യൂട്യൂബില്‍ മാത്രമല്ല ഉത്സവപ്പറമ്പുകളിലും ഇപ്പോള്‍ കലാഭവന്‍ മണി പാട്ടുകള്‍ വീണ്ടും സജീവമാണ്.
Content Highlights: Kalabhavan Mani Songs Go Viral connected YouTube
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·