13 April 2025, 11:02 AM IST

വിവേക് അഗ്നിഹോത്രി | Photo - PTI
അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മുര്‍ഷിദാബാദില്‍ പുതിയ ചിത്രം ഡല്‍ഹി ഫയല്‍സിന്റെ ചിത്രീകരണം സാധ്യമായിരുന്നില്ലെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പോലീസും സര്‍ക്കാരും ഒരുതരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇവിടം മറ്റൊരുരാജ്യമാണോ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം Xല്‍ പോസ്റ്റുചെയ്ത കുറിപ്പില്‍ ആരോപിച്ചു.
വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ശനിയാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 110 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രദേശത്ത് പോലീസ് റെയ്ഡുകളും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെയാണ് സിനിമ ചിത്രീകരണം സാധ്യമായിരുന്നില്ലെന്ന് വ്യക്തമാക്കി ദി കശ്മീര്‍ ഫയല്‍സ് അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകന്‍ രംഗത്തെത്തിയിട്ടുള്ളത്.
'സര്‍ക്കാരിന്റെയോ പോലീസിന്റെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം മുര്‍ഷിദാബാദില്‍ അസാധ്യമായിരുന്നു. ഇവിടം മറ്റൊരു രാജ്യംപോലെയാണ് തോന്നുന്നത്. മുംബൈയില്‍ സെറ്റിട്ട് സിനിമ ചിത്രീകരിക്കേണ്ടിവന്നു.' ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ അപകടകരമാണെന്നും അദ്ദേഹം X പോസ്റ്റില്‍ പറയുന്നു.
സംയമനം പാലിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. വഖഫ് നിയമം പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അക്രമം കാട്ടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. സ്ഥിതിഗതികള്‍ അത്യന്തം ഗൗരവതരമാണെന്നും സ്ഥിതിഗതികള്‍ അതിവേഗം മാറിമറിയാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിനെ പ്രദേശത്തേക്ക് അയച്ചിരുന്നു.
Content Highlights: it was intolerable to changeable successful murshidabad says vivek agnihotri
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·