08 July 2025, 08:41 PM IST

ലിയനാർഡോ ഡികാപ്രിയോ, വിജയ് ദേവരകൊണ്ട | Photo: AP, PTI
ലിയനാര്‍ഡോ ഡികാപ്രിയോക്ക് 'ടൈറ്റാനി'ക്ക് പോലെയാണ് ആളുകള്‍ തന്നെ 'അര്‍ജുന്‍ റെഡ്ഡി'യുമായി ചേര്‍ത്തുവെച്ച് ഓര്‍മിക്കുന്നതെന്ന് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട. 'അര്‍ജുന്‍ റെഡ്ഡി'യെ ആളുകള്‍ മറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മാത്രമാണ് എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് 'അര്‍ജുന്‍ റെഡ്ഡി'യെന്ന തിരിച്ചറിവിലേക്ക് താന്‍ എത്തിയതെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു.
'അര്‍ജുന്‍ റെഡ്ഡി ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അര്‍ജുന്‍ റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാള്‍ മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു'- വിജയ് ദേവരകൊണ്ട പറഞ്ഞു.
'ഉദാഹരണത്തിന്, ഞാന്‍ എപ്പോഴും ലിയനാര്‍ഡോ ഡികാപ്രിയോയുടെ 'ടൈറ്റാനി'ക് ഓര്‍ക്കും. എന്നാല്‍, അതിനര്‍ഥം അദ്ദേഹത്തിന് മറ്റ് നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയില്ലെന്നോ ചെയ്യില്ലെന്നോ അല്ല. പക്ഷേ, അദ്ദേഹം എപ്പോഴും അതുമായി ബന്ധപ്പെട്ടുകിടക്കും. ആളുകള്‍ക്ക് എന്നോട് അത്തരത്തിലുള്ള ബന്ധമുണ്ടാവാം. അവര്‍ 'അര്‍ജുന്‍ റെഡ്ഡി' കാരണം എന്നെ സ്‌നേഹിക്കും. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. 'അര്‍ജുന്‍ റെഡ്ഡി'യെ ആളുകള്‍ മറക്കുക എന്നതല്ല. മറിച്ച് അവര്‍ക്ക് ആസ്വദിക്കാനും 'അര്‍ജുന്‍ റെഡ്ഡി'യെ പോലെ ആ പട്ടികയിലേക്ക് ചേര്‍ക്കാനും കഴിയുന്ന മറ്റ് നല്ല സിനിമകള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം'- വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.
Content Highlights: Vijay Deverakonda compares his Arjun Reddy fame to Leonardo DiCaprio successful Titanic
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·