ഡിസംബര്‍ 8 ന് ഉയര്‍ത്തെഴുനേല്‍പ്പ്! 18ന് പട്ടാഭിഷേകം; ഉത്രം നക്ഷത്രക്കാരൻ ഗോപാലകൃഷ്ണൻ; ആരാധകരുടെ പ്രാർത്ഥനയും ഒപ്പം

1 month ago 3

Authored by: ഋതു നായർ|Samayam Malayalam27 Nov 2025, 9:23 am

ഇനി ദിലീപിന് വച്ചടി വച്ചടി കയറ്റം എന്നാണ് ജ്യോതിഷശാസ്ത്രപരമായ കണ്ടെത്തൽ. ഉത്രം നക്ഷത്രക്കാർക്ക് പൊതുവെ വരാൻ പോകുന്നത് നല്ലകാലം ആണെന്നും പുതുവർഷ ഫലങ്ങൾ സൂചിപ്പിക്കുന്നു

social media connected  dileep s uthram prima  rashiphalam and astrology predictionsദിലീപ്(ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന വിശേഷണം ഇന്നും സ്വന്തമായുള്ളത് ദിലീപിനാണ്. ന്യൂ ജെനെറേഷൻ നടന്മാർ വരുന്നുണ്ട് എങ്കിലും ദിലീപ് ഉണ്ടാക്കിയ ഓളം തീയേറ്ററുകളിൽ നിഴലിക്കാറില്ല. മലയാള സിനിമക്ക് ഒരു സമയം ഉണ്ടായ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയതും ദിലീപിന്റെ ഒറ്റ മിടുക്കാണ് എന്ന് ആരാധകരും സഹപ്രവർത്തകരും ഒരേ സ്വരത്തിൽ പറയും. കോടികൾ ചെലവിട്ടാണ് അദ്ദേഹം ട്രസ്റ്റ് പ്രവർത്തനങ്ങളിൽ സജീവം ആകുന്നത്.

ആരോപണവിധേയൻ ആയി സിനിമയിൽ നിന്നും ഇടവേള എടുത്തുനിന്ന താരം രാമലീലയിലൂടെ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയത്. എന്നാൽ പിന്നീട് വന്ന ചില ചിത്രങ്ങളിൽ ദിലീപോ അദ്ദേഹത്തിന്റെ ആരാധകരോ വിചാരിച്ച ഒരു ഹിറ്റ് നേടിയെടുക്കാൻ സാധിച്ചില്ല. പക്ഷെ വമ്ബൻ ടീമിന് ഒപ്പം അദ്ദേഹം ഒരു ഒന്നൊന്നര വരവ് തന്നെയാകും നടത്താൻ പോകുന്നത് എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഭ. ഭ. ബ, പിക്ക് പോക്കറ്റ്, 3 കൺട്രീസ് തുടങ്ങിയ ചിത്രങ്ങൾ ആണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. അതിൽ ഭഭബ ഡിസംബർ പതിനെട്ടിനാണ് റിലീസ്, അന്ന് അദ്ദേഹത്തിന്റെ പട്ടാഭിഷേകം ആണ് നടക്കാൻ പോകുന്നതെന്നാണ് ദിലീപ് ഗ്രൂപ്പുകളിലെ ചർച്ച.

ധനഞ്ജയ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത് ഫാഹിം സഫറും നൂറിൻ ഷെരീഫും എഴുതി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച കോമഡി ത്രില്ലർ ചിത്രം കൂടിയാണ് ഭ. ഭ. ബ ദിലീപ് , വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഥിതി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: ഇറച്ചിവെട്ട് പഠിച്ചു കൊടും ചൂടത്തും മഴയത്തും ഷൂട്ടിങ്; സ്ലീവ്‌ലെസ് ഇടാൻ മടിച്ച പെൺകുട്ടിയിൽ നിന്നും റേച്ചലിലേക്ക് ഉള്ള ദൂരം; മനസ് തുറന്ന് ഹണി


ഇതിനൊക്കെ പുറമെ ജാതകവശാൽ ഉത്രം നക്ഷത്രക്കാർക്ക് വരാൻ പോകുന്നത് രാജയോഗം ആണെന്നും ജ്യോതിഷപണ്ഢിതന്മാർ പറയുന്നു. ഗോപാലകൃഷ്ണൻ ഉത്രം നക്ഷത്രം എന്ന പേരിൽ ഇതിനകം തന്നെ പൂജകൾ ആരാധകർ നടത്തിക്കഴിഞ്ഞു.

ജ്യോതിഷവശാൽ വരുന്ന നാല് വർഷക്കാലം ഗജകേസരി രാജയോഗം ആണ് ഉത്രം നക്ഷതക്കാർക്ക്. ഇവർക്ക് ഭാഗ്യാനുഭവങ്ങൾ ധാരാളം വന്നു ചേരും. സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം എന്നിവയും ഈ നക്ഷത്രജാതർക്ക് ഫലമാകും. ആഗ്രഹിച്ച തൊഴിലിൽ പ്രവേശിക്കാൻ സാധിക്കുകയോ, തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ ദിലീപിന് നല്ല നാളുകൾ ആണ് വരാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
Read Entire Article