'ഡേയ് ഇന്ത താടി ഇരുന്താൽ ആർക്കാടാ പ്രച്നം?'; 'തുടരും' ടീസറിൽ മമ്മൂട്ടിയും കമൽഹാസനും ഭാരതിരാജയും!

9 months ago 7

12 April 2025, 10:51 AM IST

thudarum movie   poster

അറൈവൽ ടീസറിൽനിന്ന്‌ | Photo: Screen grab/ YouTube:Rejaputhra Visual Media, Mathrubhumi Graphics

മോഹന്‍ലാല്‍- ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്ന 'തുടരും' ചിത്രത്തിന്റെ അറൈവല്‍ ടീസര്‍ പുറത്ത്. ആഘോഷിച്ചാട്ടെ എന്ന ക്യാപ്ഷനോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ടീസര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഏപ്രില്‍ 25-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 1991-ല്‍ പുറത്തിറങ്ങിയ ജയറാം- ഉര്‍വശി ചിത്രം 'മുഖചിത്ര'ത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വീട് കാണിച്ചാണ് ടീസര്‍ ആരംഭിക്കുന്നത്. 'ചെമ്പരുന്തിന്‍ ചേലുണ്ടേ- അയ്യയ്യാ' എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്ന് വീടിന്റെ ചുമരിലെ മോഹന്‍ലാല്‍ ഭാരതിരാജയ്ക്കും കമല്‍ഹാസും മമ്മൂട്ടിക്കുമൊപ്പമുള്ള പഴയ ചിത്രങ്ങള്‍ ടീസറില്‍ കാണാം.

കണ്ണാടിയില്‍നോക്കി താടി മുറിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ശോഭന, 'ആ താടിയില്‍ തൊട്ടാല്‍ കൈ ഞാന്‍വെട്ടും', എന്ന് പറയുന്നു. 'ആ താടി അവിടെ ഇരുന്നാല്‍ ആര്‍ക്കാണ് പ്രശ്‌നം' എന്നും ശോഭന അവതരിപ്പിക്കുന്ന ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രം ചോദിക്കുന്നതായും കേള്‍ക്കാം. 'വെട്ടണമെങ്കില്‍ ഞാന്‍ പറയാ'മെന്നും അവര്‍ പറയുന്നു. 'ഇന്ത താടി ഇരുന്നാല്‍ ആര്‍ക്കാടാ പ്രച്‌നം', എന്ന് കണ്ണാടിയില്‍നോക്കി ചോദിക്കുന്ന മോഹന്‍ലാല്‍ ശബ്ദംമാറ്റി, 'വെട്ടുന്നില്ല' എന്ന് ശോഭനയ്ക്ക് മറുപടി നല്‍കുന്നു. തുടര്‍ന്നാണ് സ്‌ക്രീനില്‍ ചിത്രത്തിന്റേയും അണിയറപ്രവര്‍ത്തകരുടേയും ടൈറ്റില്‍ കാണിക്കുന്നത്. 'ഡേയ് ഇന്ത താടി ഇരുന്താല്‍ ആര്‍ക്കാടാ പ്രച്‌നം', എന്ന് മോഹന്‍ലാലിന്റെ ചോദ്യംവീണ്ടും കാണിച്ചാണ് ടീസര്‍ അവസാനിപ്പിക്കുന്നത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ് എഡിറ്റര്‍മാര്‍. ജേക്‌സ് ബിജോയ് സംഗീതം.

Content Highlights: Mohanlal- Shobana reunite successful `Thudarum'. Arrival teaser Out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article