ഡ്രിങ്ക്സ് കഴിക്കാൻ ശീലിക്കുന്നത് അവിടെനിന്നും! ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചകാലം; ഉർവശി ഓർക്കുന്നു

1 month ago 2

Authored by: ഋതു നായർ|Samayam Malayalam13 Dec 2025, 9:12 americium IST

ഞാൻ മിണ്ടാതെ ഇരുന്നത് കുഞ്ഞുങ്ങളെ ഓർത്താണ്. പക്ഷേ കുറെ കാര്യങ്ങൾ മറുഭാഗത്തുനിന്നും മോശം ആയി പറയാൻ തുടങ്ങിയപ്പോൾ ഇത് ശരിയല്ല, കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്കിലും സത്യാവസ്ഥ പറയണം എന്ന് പറഞ്ഞപ്പോഴാണ്.

urvashi opens up   for the archetypal  clip  astir  her archetypal  matrimony  with manoj k jayan and the nonaccomplishment  of her idiosyncratic   lifeഉർവശി(ഫോട്ടോസ്- Samayam Malayalam)
സംവിധാനം എനിക്ക് ആകുന്ന പണിയല്ലെന്ന് ഉർവശി . 20 വയസ്സിലെ ഉർവശിയെ ആണ് താൻ ഇഷ്ടപെടുന്നതെന്നും താരം. ആ സമയത്ത് പ്രാരാബ്ധങ്ങൾ ഒന്നുമില്ല. എന്നെ എല്ലാവരും സ്നേഹിക്കുന്നു, വഞ്ചിക്കുന്ന ആരുമില്ല എന്ന് വിശ്വസിച്ച കാലം ആയിരുന്നു അതെന്നും താരം പറഞ്ഞു. ഒരിക്കൽ പൊള്ളി കഴിഞ്ഞപ്പോൾ പെട്ടെന്ന് എല്ലാത്തിനോടും ഒരു സംശയവും ഒരു തരം അറയ്ക്കുന്ന പോലെയും എനിക്ക് തോന്നി. ആ ഉർവശിയെ എനിക്ക് ഇഷ്ടമല്ല; താരം മനസ് തുറക്കുന്നു.

ഒരുതരം പേടി ഇപ്പോഴും ഉണ്ട്. ഇതിൽ ഏതാണ് ശരി, എന്നോട് പ്രകടിപ്പിക്കുന്നത് സത്യം ഏതാണ് എന്നൊക്കെ ഉള്ള പേടി ഇപ്പോളും ഉണ്ട്. ഒരു ഡബിൾ മൈൻഡ് വരുമ്പോൾ ഞാൻ ശിവേട്ടനെ ആണ് ആശ്രയിക്കുന്നത്. വിഷമത്തിൽ എല്ലാം എന്നെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഒരുപാട് പച്ചയായ മനുഷ്യൻ ആണ്, കുറവുകൾ ഉണ്ട്, എല്ലാ വികാര വിചാരങ്ങളും പ്രകടിപ്പിക്കുന്ന ഒരു പാവം മനുഷ്യൻ ആണ്. അങ്ങനെ പ്രകടിപ്പിക്കുന്ന ആളാണ് ഏറ്റവും നല്ലത്. പെട്ടെന്ന് ഉള്ളിൽ ഉറങ്ങിക്കിടന്ന മുഖം പുറത്തേക്ക് വരുന്നതിലും നല്ലത് എപ്പോളും ഒരേപോലെ നിൽക്കുന്ന ആളുകൾ തന്നെ ആണ്. പ്രകടിപ്പിക്കാവുന്നത് പ്രകടിപ്പിക്കുകയുംപറയാൻ ഉള്ളതും പറയുകയും ചെയ്യുന്ന ആളാണ് നല്ലത്.

ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ചുരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ, അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതങ്ങു പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു ശ്രമിച്ചു പോയി. പിന്നെ ഇതെല്ലാം കഴിഞ്ഞു ജോലിക്ക് പോകുന്നു. അങ്ങനെ ഞാൻ മറ്റൊരു ആളായി മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി. എനിക്ക് പ്രകടിപ്പിക്കാനും ആരുംഇല്ല . പിന്നെ ഞാൻ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഞാൻ ഒരുപാട് വാശി കാണിച്ചു. എല്ലാം അറിയുന്ന ആള് കലച്ചേച്ചി ആയിരുന്നു. നേരെ ആക്കാൻ ചേച്ചിയും ശ്രമിച്ചു. പക്ഷേ അപ്പോളേക്കും നമ്മൾ വേറെ ഒരാൾ ആയി മാറി കഴിഞ്ഞു.

ശ്രീദേവി മാമിനു ഷൂട്ടിങ്ങിനു ശേഷം ഒരുപാട് ടയേർഡ് ആകുമ്പോൾ അമ്മ തന്നെ ഡ്രിങ്ക്സ് കൊടുക്കുമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ചെന്ന് കേറിയ വീട്ടിൽ നിന്നും ആയിരുന്നു ആ എക്സ്പീരിയൻസ് കിട്ടിയത്. പക്ഷേ നമ്മൾ ഒറ്റയ്ക്ക് ആകു മ്പോൾ ഇതിനെ ഒരുപാട് ആശ്രയിക്കേണ്ടി വരികയും നമ്മുടെ ആരോഗ്യം മോശം ആവുകയും ചെയ്യും. എനിക്ക് അതിനും മാത്രമുള്ള ആരോഗ്യം ഇല്ല. ഉറക്കം നഷ്ടമാകുന്നു, ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നു. ഇത് രണ്ടും പോയ അവസ്ഥയിൽ മാനസിക നില മാറും. ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചു. പക്ഷെ എന്റെ സുഹൃത്തുക്കളും സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്നും മോചിപ്പിക്കാനും തീരുമാനം എടുക്കേണ്ടി വന്നു. ആ സമയത്ത് എന്റെ വീട്ടിൽ നിന്നും പിന്നെ കുറച്ചു ആളുകൾ പറഞ്ഞു ഒന്നും ഇനി ആരോടും പറയണ്ട എന്ന്. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിൽ ആണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു, അത് മാറാൻ കുറേകാലം എടുത്തു.

ALSO READ: നാ‍ലാളറിയേ കൈപിടിക്കും ! എന്താ മീനാക്ഷിക്ക് കല്യാണമായോ; ഈ ചോദ്യത്തിന് പണ്ട് ദിലീപ് നൽകിയ മറുപടി


കുഞ്ഞുജനിക്കുന്നത് ദൈവത്തിന്റെ നിയോഗം ആണ്. എന്റെ മോൾ ഇങ്ങനെ ജനിക്കണം എന്ന് ദൈവം തീരുമാനിച്ചത് ആണ്. അത മാറ്റാൻ ആകില്ലല്ലോ. അവൾ നന്നായി പഠിച്ചു, ജയിച്ചു ജോലിക്ക് കേറി, സിനിമയിൽ കേറണം എന്നതും അവളുടെ ആഗ്രഹം ആയിരുന്നു. ഇപ്പോൾ കുറെ ഓഫറുകൾ വന്നു തമിഴിൽ നിന്നും അടക്കം. കഥകൾ കേട്ടതും ഞാൻ ആണ്, ചൂസ് ചെയ്തുകൊടുത്തതും ഞാൻ ആണ്. മുഖം മൂടി ഇല്ലാതെ ജീവിക്കാൻ പഠിപ്പിച്ചിട്ടുണ്ട്, അഭിനയിക്കാൻ മനസ് തുറന്നു ചെയ്യണം എന്നും; ഉർവശി രഞ്ജിനി ഹരിദാസിനോട് പറഞ്ഞു.
Read Entire Article