
'തഗ് ലൈഫ്' സിനിമയുടെ പോസ്റ്റർ, നടൻ അലി ഫസൽ | ഫോട്ടോ: X, AFP
കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. ബോളിവുഡിലെ ശ്രദ്ധേയനായ താരം അലി ഫസലിന്റെ തമിഴ് അരങ്ങേറ്റംകൂടിയായിരുന്നു ചിത്രം. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് രൂക്ഷവിമർശനങ്ങൾ കേൾക്കേണ്ടിവന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അലി ഫസൽ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോടായിരുന്നു അലിയുടെ പ്രതികരണം.
തഗ് ലൈഫ് എന്ന ചിത്രം ചെയ്തതിന് ഒരുപാട് പഴി കേൾക്കേണ്ടിവന്നുവെന്ന് അലി ഫസൽ പറഞ്ഞു. താൻ ആ സിനിമ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രം ചെയ്തതെന്ന് സുഹൃത്തുക്കളും ആരാധകരുമായ ഒരുപാടുപേർ ചോദിക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, മണി സാറിന്റെ ലോകത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ആ സിനിമ ചെയ്തത്. തന്റെ അറിവിൽ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല. എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്തതെന്ന് ചോദിച്ച് എനിക്ക് സന്ദേശമയക്കുന്നവരോട് കുഴപ്പമില്ലെന്നാണ് താൻ പറയുന്നതെന്നും അലി ഫസൽ വ്യക്തമാക്കി.
ചിത്രത്തിൽ പ്രവർത്തിച്ചത് വളരെ നല്ല അനുഭവമായിരുന്നുവെന്നും മണിരത്‌നവും കമൽഹാസനും തന്നെ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്നും അലി കൂട്ടിച്ചേർത്തു. “സിനിമയിലുള്ള രംഗങ്ങളെക്കുറിച്ചും ഇല്ലാത്ത രംഗങ്ങളെക്കുറിച്ചും എനിക്കിപ്പോൾ അറിയാം. സത്യം പറഞ്ഞാൽ, മണി സാറിന്റെ വലിയ കാഴ്ചപ്പാടിനെ ഞാൻ ചോദ്യം ചെയ്യില്ല. അവരാണ് കഥ മുഴുവൻ തയ്യാറാക്കിയത്. നിർമ്മാണഘട്ടത്തിൽ ഒരുപാട് മാറ്റങ്ങളിലൂടെ അത് കടന്നുപോയെന്ന് എനിക്കറിയാം. സത്യത്തിൽ, അത്രയേയുള്ളൂ — ആ അധ്യായം അടഞ്ഞു.” ഭാവിയിൽ മണിരത്നത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് 'തഗ് ലൈഫ്'. 1987-ലെ 'നായകൻ' എന്ന ചിത്രത്തിന് ശേഷം കമൽഹാസനും സംവിധായകൻ മണിരത്നവും വീണ്ടും ഒന്നിച്ച ഈ തമിഴ് ചിത്രം, കന്നഡ ഭാഷയെക്കുറിച്ചുള്ള നടന്റെ പരാമർശത്തെ തുടർന്ന് റിലീസിന് മുമ്പേ വിവാദങ്ങളിൽ അകപ്പെട്ടു. തുടർന്ന്, ചിത്രം കർണാടകയിൽ റിലീസ് ചെയ്തില്ല. 200 കോടിയിലധികം രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം, ലോകമെമ്പാടുമായി വെറും 97.25 കോടി രൂപ മാത്രമാണ് നേടിയത്.
അതേസമയം, അനുരാഗ് ബസുവിന്റെ 'മെട്രോ... ഇൻ ദിനോ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അലി ഫസൽ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ചിത്രം, 13 ദിവസം കൊണ്ട് ആഗോളതലത്തിൽ 55 കോടി രൂപ കളക്ഷൻ നേടി. 'ലാഹോർ 1947' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. ആമിർ ഖാൻ നിർമ്മിച്ച് രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി ഡിയോൾ, ശബാന ആസ്മി, പ്രീതി സിന്റ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Ali Fazal opens up astir the disapproval helium received for his relation successful Mani Ratnam`s Thug Life
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·