തന്റെ പ്രണയിനിയെ സംരക്ഷിച്ചു നിർത്താൻ ലീ തേ മിനിന് അറിയാം, വിമർശിക്കുന്നവർക്കുള്ള മറുപടി

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam7 Oct 2025, 5:55 pm

ക്രാഷ് കോഴ്‌സ് ഇൻ റൊമാൻസ് എന്ന കെ ഡ്രാമയിലൂടെ ഒന്നിച്ചവരാണ് ലീ തേ മിനും റിയു ഡാ ഇനും. എന്നാൽ റിയു ഡാ ഇനുവിനെക്കാൾ ലീ തേ മിനിന് യോജിച്ചത് ഇപ്പോൾ ചെയ്തു കൊണ്ടിരിയ്ക്കുന്ന ഡ്രാമയിലെ നായികയാണ് എന്ന് പറഞ്ഞ് നിരവധി നെ​ഗറ്റീവ് കമന്റുകൾ വന്നിരുന്നു.

Lee Chae Min and Ryu Da Inറിയു ഡാ ഇനും ലീ തേ മിനും
കെ-ഡ്രാമകളുടെ ആരാധകർക്ക് ഏറെ പരിചിതരാണ് റിയു ഡാ ഇനും ലീ തേ മിനും. ജാങ് ഡോ യോണും ജംഗ് ക്യുങ് ഹോയും പ്രധാന വേഷങ്ങളിൽ എത്തിയ, 2023 ൽ പുറത്തിറങ്ങിയ ക്രാഷ് കോഴ്‌സ് ഇൻ റൊമാൻസ് എന്ന ഡ്രാമയിലൂടെയാണ് റിയു ഡാ ഇനും ലീ തേ മിനും ആദ്യമായി ഒന്നിച്ചത്. ഇരുവരെയും സ്ക്രീനിലും ആരാധകർ ആഘോഷിച്ചിരുന്നു

ക്രാഷ് കോഴ്‌സ് ഇൻ റൊമാൻസ് ഡ്രാമ കഴിഞ്ഞതിന് ശേഷം റിയു ഡാ ഇനും ലീ തേ മിനും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ പ്രചരിച്ചു. ഇരുവരും കൈ കോർത്ത് നടക്കുന്ന സ്വകാര്യ ചിത്രങ്ങളെല്ലാം പരസ്യമായതിന് പിന്നാലെ, ആ പ്രണയബന്ധം ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത് ആരാധകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്തയുമായിരുന്നു.

Also Read: 46 ആം വയസ്സിൽ വിവാഹം, ഇപ്പോൾ അച്ഛനാകാൻ പോകുന്നു; സന്തോഷ വാർത്ത പങ്കുവച്ച് വാനമ്പാടിയിലെ മോഹൻ

എന്നാൽ, യൂണയ്‌ക്കൊപ്പം അഭിനയിച്ച ബോൺ അപ്പെറ്റിറ്റ്, യുവർ മജസ്റ്റി എന്ന റൊമാന്റിക് ഡ്രാമ ഹിറ്റായകിന് പിന്നാലെ ലീ ചേ മിനും യൂണയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ആരാധകരെ ആകർഷിച്ചു. പിന്നാലെ റിയു ഡാ ഇനിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരുപാട് നെഗറ്റീവ് കമന്റുകളും വരാൻ തുടങ്ങിയിരുന്നു

Also Read: കല്യാണം കഴിഞ്ഞിട്ട് 30 വർഷങ്ങൾ കഴിഞ്ഞു, ഇപ്പോഴും ഡേറ്റിങ് ചെയ്യുകയാണ് എന്ന് മാധവി; ദൈവം തീരുമാനിച്ച വിവാഹം!

എന്നാൽ സമീപകാലത്ത് നടന്ന ഒരു സംഭവം ഈ എതിർപ്പികളെയും ഗോസിപ്പുകളെയും എല്ലാം പാടെ അവഗണിക്കുന്ന തരമാണ്. ഏതൊക്കെ നായികമാരോടും, എത്ര നല്ല സ്ക്രീൻ കെമിസ്ട്രി ഉണ്ടായാലും തന്റെ കാമുകി റിയു ഡാ ഇൻ എത്രത്തെളം തനിക്ക് പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതാണ് എന്നും തെളിയിക്കുന്ന ഒരു സംഭവത്തെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വരുന്നത്.

എമിരേറ്റ്സ് ഐഡി ആരുമായും ഷെയർ ചെയ്യരുത്; മുട്ടൻ പണി കിട്ടും


ബോൺ അപ്പെറ്റിറ്റ്, യുവർ മജസ്റ്റി ഷോ ഹിറ്റായി നിൽക്കുന്ന സമയത്താണ് ലീ തേ മിൻ കാമുകി റിയു ഡാ ഇനിനൊപ്പം ഒരു റസ്റ്റോറന്റിൽ എത്തിയത്. അവിടെയുള്ള ആൾ ഇരുവരുടെയും ജോഡിപൊരുത്തത്തെ പ്രശംസിച്ചപ്പോൾ സന്തോഷത്തോടെ ലീ തേ മിൻ അത് സ്വീകരിച്ചു. മാത്രമല്ല, തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി പാൻ കേക്ക് ഉണ്ടാക്കി നൽകുകയും അവളെ സംരക്ഷിച്ചു നിർത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് വാർത്തകൾ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article