15 September 2025, 02:59 PM IST

ഉപേന്ദ്ര റാവു, ഭാര്യ പ്രിയങ്ക ഉപേന്ദ്ര.|Photo credit: priyanka_upendra/instagram
ഭാര്യയുടേയും തന്റെയും ഫോണ്‍ ഹാക്ക് ചെയ്തതുകൊണ്ട് ആരും പണം അയക്കരുതെന്ന് വ്യക്തമാക്കി കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ചത്. ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നം ഡെലിവര്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ച ഫോണ്‍ കോള്‍ വഴിയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ താരം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ കന്നഡയിലുള്ള വീഡിയോ ഉപേന്ദ്ര പങ്കുവെച്ചു. 'ഇന്ന് രാവിലെ ഭാര്യ പ്രിയങ്കയുടെ ഫോണില്‍ വന്ന ഒരു കോള്‍ വന്നു. അവള്‍ വാങ്ങിയ ഉത്പന്നം ലഭിക്കാനായി ചില ഹാഷ്ടാഗുകളും നമ്പറുകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. ഹാക്കര്‍ അവളുടെ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു. ഇതറിയാതെ പ്രിയ തന്നോടും ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ രണ്ട് പേരുടേയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കരുതുന്നു. പണം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് മറുപടി ആരും അയക്കരുത്. പരാതി നല്‍കാന്‍ പോവുകയാണ്' എന്ന് ഉപേന്ദ്ര വീഡിയോയില്‍ വ്യക്തമാക്കി.
അഭിനേതാവായ പ്രിയങ്കയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സംഭവത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടി ലക്ഷ്മി മഞ്ജു, ഉണ്ണി മുകുന്ദന്‍ എന്നിവരും ഹാക്കിങ്ങിന്റെ പ്രശ്‌നം അനുഭവിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടത് കാരണം സന്ദേശങ്ങളെ ജാഗ്രതയോടെ കാണണം എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനയിച്ച 'കൂലി' എന്ന സിനിമയിലെ അഭിനയത്തിന് ഉപേന്ദ്ര ഏറെ പ്രശംസ നേടിയിരുന്നു.
Content Highlights: Actor Upendra and his woman Priyanka`s phones were hacked. He warns fans against responding.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·