Authored by: അശ്വിനി പി|Samayam Malayalam•18 Oct 2025, 12:27 pm
മലയാളം വിട്ട് തമിഴകത്ത് സജീവമാവുകയാണ് മമിത ബൈജു. അതിൻറെ തുടക്കമായിരുന്നു ഡ്യൂഡ് എന്ന സിനിമ. ഇനി വിജയ് യുടെയും സൂര്യയുടെയുമൊക്കെ ചിത്രമാണ് മമിതയ്ക്ക് വരാനിരിയ്ക്കുന്നത്
പ്രദീപ് രഘുനാഥിനൊപ്പം മമിത ബൈജുഒട്ടേറെ സിനിമകളിൽ മുമ്പും ഇത്തരത്തിലുള്ള നായിക കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി 'ഡ്യൂഡ്' എന്ന സിനിമയിൽ മമിത അസാധ്യമായ അഭിയനമുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. മമിത ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും, കരയുമ്പോള്‍, മനമിടറുമ്പോൾ നമ്മുടെ തൊണ്ടയുമിടറും. ഒരു അഭിനേതാവ് വിജയിക്കുന്നത് അപ്പോഴാണ്. സ്ക്രീനിൽ അവരുടെ അഭിനയം കണ്ട് പ്രേക്ഷകർക്കത് അനുഭവമായി മാറുമ്പോള്‍. മമിത അതിൽ വിജയിച്ചിരിക്കുകയാണ്.
Also Read: തൊട്ട്, പ്രേക്ഷകനെ തൊട്ട് പാതിരാത്രി രണ്ടു പൊലീസുകാര്സൂപ്പർശരണ്യയും പ്രേമലുവും ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകളിൽ നമ്മള്‍ മമിതയുടെ വേഷപ്പകർച്ചകള്‍ കണ്ടതാണ്. അതിൽ നിന്നൊക്കെ വിഭിന്നമായി ഏറെ അഭിനായപ്രാധാന്യമുള്ളൊരു വേഷമാണ് ഡ്യൂഡിലേത്. ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ട്. കോമഡിയും ഇമോഷനുമൊക്കെ അനായാസമായി ചിത്രത്തിൽ താരം ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലാകെ കൈ നിറയെ സിനിമകളുമായി മമിത ബൈജു ഇപ്പോള്‍ തെന്നിന്ത്യൻ താരറാണിയാകാനായി ഒരുങ്ങുകയാണ്. 'ഡ്യൂഡ്' സിനിമയ്ക്ക് പിന്നാലെ ജനനായകൻ, സൂര്യ 46, ഡി 54... തുടങ്ങിയ സിനിമകളിലും നായികയായെത്താനൊരുങ്ങുകയാണ് മമിത.
റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയായി തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ് 'ഡ്യൂഡ്'. ലവ് ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥന്‍റെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു. ചിത്രത്തിൽ രസകരമായൊരു വേഷത്തിൽ ശരത് കുമാറും മികവ് പുലർത്തിയിട്ടുണ്ട്.
OPT ഇനിയില്ല? ട്രംപിന്റെ പുതിയ നിയമങ്ങൾ, ഇന്ത്യൻ വിദ്യാർഥികൾ ഇനി എന്തുചെയ്യും
സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ മനം കവരുന്നതാണ്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·