25 March 2025, 10:20 AM IST

പ്രതീകാത്മക ചിത്രം | AI Image | Courtesy: Meta AI
തമിഴ് സീരിയല്‍ നടിയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും സ്വകാര്യവീഡിയോ പ്രചരിക്കുന്നതില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വീഡിയോ പ്രചരിക്കുന്നത് തടയാനും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് സൈബര്‍ക്രൈം പോലീസില്‍ പരാതിപ്പെട്ടേക്കുമെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസങ്ങളിലാണ് തമിഴ് സീരിയല്‍ നടിയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ വ്യാപകമായി പ്രചരിച്ചത്. ഓഡിഷനെന്ന പേരില്‍ ചിലര്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് നടി ഇത്തരംരംഗങ്ങള്‍ അഭിനയിച്ചുകാണിച്ചത് ഇവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വ്യാജ ഓഡിഷന്‍ കെണിയില്‍പ്പെട്ട നടി പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
Content Highlights: A backstage video of a Tamil serial histrion is circulating online. whitethorn record a cybercrime complaint
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·