തല കറങ്ങുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞു, അപ്പോള്‍ തന്നെ വീണു മരിച്ചു; മനോജിന്റെ അവസാന നിമിഷം, കടുത്ത ഡിപ്രഷന്‍ നേരിട്ടിരുന്നു!

9 months ago 7

Authored byഅശ്വിനി പി | Samayam Malayalam | Updated: 26 Mar 2025, 12:01 pm

നടി നന്ദനയുടെ ഭര്‍ത്താവ് എന്ന രീതിയിലാണ് ഇപ്പോള്‍ മനോജ് ഭാരതിരാജയുടെ മരണം മലയാളികളെ കൂടുതല്‍ കണക്ട് ചെയ്യുന്നത്. കഴിവുണ്ടായിട്ടും കരിയറില്‍ ഒന്നുമല്ലാതെ പോയതിലുള്ള വേദനയും മനോ വിഷമവും നല്ല രീതിയില്‍ താന്‍ അനുഭവിച്ചിരുന്നതായി മനോജ് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്

Samayam Malayalamമനോജ് ഭാരതിരാജയുടെ അവസാന നിമിഷങ്ങൾമനോജ് ഭാരതിരാജയുടെ അവസാന നിമിഷങ്ങൾ
ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ മരണം തമിഴകത്തെ നടുക്കിയിരിക്കുകയാണ്. ഇത്ര ചെറുപ്പത്തില്‍ എന്താണ് സംഭവിച്ചത് എന്ന ഞെട്ടലിലാണ് ആരാധകര്‍. കരിയരില്‍ എന്തൊക്കെയോ ആവണം എന്നാഗ്രഹിച്ചിട്ടും അത് സാധിക്കാതെ പോയ നിരാശയോടെയാണ് മനോജിന്റെ മരണം എന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്.

ഞാന്‍ എന്താണ് നേരിട്ടത് എന്ന് എനിക്ക് മാത്രമേ അറിയൂ എന്ന് തന്റെ വേദനകളെ കുറിച്ച് സംസാരിക്കവെ ഒരു അഭിമുഖത്തില്‍ മനോജ് പറഞ്ഞിരുന്നു. മണിരത്‌നത്തിന്റെ തിരക്കഥയില്‍, അച്ഛന്‍ ഭാരതിരാജയുടെ സംവിധാനത്തില്‍, എആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ താജ്മഹല്‍ പോലൊരു സിനിമയിലൂടെയാണ് മനോജ് ഭാരതിരാജയുടെ തുടക്കം. എന്നിട്ടും കരിയരില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.


മകനെ അഭിനയത്തിലൂടെ കൊണ്ടുവന്നിട്ട് എങ്ങുമെത്താതെ പോയതിലുള്ള വിഷമം ഭാരതി രാജയ്ക്കും, അച്ഛന്റെ പേരിന് ഭംഗം വരുന്നത് പോലെ വളരാന്‍ സാധിക്കാത്തതില്‍ മനോജിനും ഏറെ വിഷമം ഉണ്ടായിരുന്നു. സിനിമ സംവിധാനത്തിലേക്ക് ഇറങ്ങിയപ്പോഴും, കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോയ താരപുത്രനാണ് മനോജ് ഭാരതിരാജ. അതില്‍ അദ്ദേഹത്തിന് കടുത്ത മനോവിഷമവും ഉണ്ടായിരുന്നു.

Also Read: കല്യാണം കഴിച്ചാല്‍ മനോജിനെ മാത്രമേ കഴിക്കൂ എന്ന് വാശിപിടിച്ചു; ഇന്ന് ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ നെഞ്ചുപൊട്ടി നന്ദന, ആ പ്രണയം..

ഒന്നും ശരിയാവാത്ത അവസ്ഥയില്‍ വളരെ അധികം ഡിപ്രഷന്‍ അനുഭവിച്ചിരുന്നു എന്നും ആ അവസ്ഥയില്‍ തന്നെ പിടിച്ചു നിര്‍ത്തിയതും മുന്നോട്ട് കൊണ്ടുവന്നതും ഭാര്യ നന്ദനയാണെന്നും അവസാന കാലത്ത് നല്‍കിയ അഭിമുഖത്തില്‍ മനോജ് ഭാരതിരാജ പറഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്നെ അവളായിരുന്നു എന്നാണ് നടന്‍ പറഞ്ഞിരുന്നത്.

48 വയസ്സ് ആവുമ്പോഴേക്കും എന്തുകൊണ്ട് മനോജിന് ഇത് സംഭവിച്ചു എന്നതാണ് ആരാധകരെ ഇപ്പോഴും നടുക്കുന്നത്. ഒരു മാസത്തിന് മുന്‍പ് മനോജിന് ഹൃദയത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അതില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയിരുന്നില്ല. 25 ആം തിയ്യതി വൈകിട്ട് നന്ദനയോട് എനിക്ക് തലകറങ്ങുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞതും മനോജ് താഴെ വീണു. അപ്പോള്‍ ത്‌ന്നെ മരണം സംഭവിക്കുകയും ചെയ്തിരുന്നുവെന്നാണ് തമിഴകത്തു നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

തല കറങ്ങുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞു, അപ്പോള്‍ തന്നെ വീണു മരിച്ചു; മനോജിന്റെ അവസാന നിമിഷം, കടുത്ത ഡിപ്രഷന്‍ നേരിട്ടിരുന്നു!


ഭാരതിരാജയെയും കുടുംബത്തെയും അടുത്തറിയാവുന്നവര്‍ എല്ലാം മരണവിവരം അറിഞ്ഞ് ചെന്നൈയിലെ വസതിയിലേക്ക് വന്നുകൊണ്ടിരിയ്ക്കുകയാണ്. വിജയ്, സൂര്യ, കാര്‍ത്തി തുടങ്ങി തമിഴകത്തെ പ്രമുഖ താരങ്ങള്‍ എല്ലാം മനോജിനെ അവസാനമായി ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും എത്തി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article