Authored by: അശ്വിനി പി|Samayam Malayalam•27 Oct 2025, 3:52 pm
കഴിഞ്ഞ ദാമ്പത്യ ജീവിതവും വേർപിരിയലും തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാക്കി എന്ന് വെളിപ്പെടുത്തുകയാണ് മിനിസ്ക്രീൻ താരം കിം കർദാഷിയാൻ

ഡിസ്നി പ്ലസ് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്യാൻ പോകുന്ന ഷോയുടെ ടീസറിൽ, രോഗത്തെ കുറിച്ച് കിം കാർദിഷിയാൻ സംസാരിക്കുന്നത്. ബ്രെയിൻ സ്കാൻ എടുത്തതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്, സമ്മർദ്ദമാണ് ഈ രോഗത്തിലേക്ക് തന്നെ എത്തിച്ചത് എന്ന് കിം പറയുന്നു.
Also Read: ഇന്ത്യയിൽ അങ്ങനെ ചെയ്യുന്ന ഒരേ ഒരു നടി രശ്മിക മന്ദാന മാത്രമാണ്; ഒരു നിയന്ത്രണങ്ങളും അവർക്കില്ല എന്ന് നിർമാതാവ്കാനി വെസ്റ്റുമായുള്ള എന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചിരുന്നു. ഒരുമിച്ചായിരുന്നപ്പോൾ എനിക്ക് സ്റ്റോക്ക്ഹോം സിൻഡ്രോം ഉണ്ടെന്ന് തോന്നിയെന്നും സിറോസിസ് രോഗം ഉണ്ടായിരുന്നു എന്നും കിം കർദാഷിയാൻ പറയുന്നുണ്ട്. ആദ്യത്തെ എപ്പിസോഡിൽ തന്റെ മുൻ വിവാദ ജീവിതത്തെ കുറിച്ചും അതിൽ അനുഭവിച്ചതിനെ കുറിച്ചുമൊക്കെയാണ് നടി സംസാരിക്കുന്നത് എന്ന് ടീസറിൽ വ്യക്തം.
Also Read: അനിയന്റെ കുടുംബം തകർന്നതിന് പഴി, വിവാഹ ബന്ധത്തിലും ആരോപണം; എല്ലാത്തിനും ഹൻസികയുടെ മറുപടി
അന്യൂറിസം (unruptured encephalon aneurysm) എന്നത് തലച്ചോറിലെ ഒരു ധമനിയിൽ ഇതുവരെ പൊട്ടിയിട്ടില്ലാത്ത ബലൂൺ പോലുള്ള വീക്കമാണ്. മിക്കതും രോഗലക്ഷണങ്ങൾക്ക് കാരണമാകില്ല, പക്ഷേ വലിയവ ഞരമ്പുകളിലോ തലച്ചോറിലെ ടിഷ്യുവിലോ ഉണ്ടാകുന്ന സമ്മർദ്ദം മൂലം തലവേദന, കാഴ്ച മാറ്റങ്ങൾ അല്ലെങ്കിൽ മുഖത്തെ മരവിപ്പ് എന്നിവയ്ക്ക് കാരണമാകും.
യുഎഇയിൽ റോഡപകടങ്ങൾക്ക് പൂട്ടിടാൻ 5 പുതിയ നിയമങ്ങൾ നിലവിൽ വന്നു
എപ്പിസോഡിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച്, പതിവ് എംആർഐ സ്കാൻ ചെയ്യുന്നതിനിടെയാണ് ഡോക്ടർമാർ അനൂറിസം കണ്ടെത്തിയത്. വർഷങ്ങളോളം നീണ്ടുനിന്ന സമ്മർദ്ദവും കനി വെസ്റ്റുമായുള്ള വിവാഹവും വിവാഹമോചനവും സ്ഥിതി കൂടുതൽ വഷളാക്കിയെന്നും ഈ പ്രശ്നത്തിന് കാരണമായേക്കാമെന്നും കിം വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇപ്പോൾ തന്റെ അവസ്ഥ അപകടത്തിലാണെന്ന് എപ്പിസോഡ് സൂചിപ്പിക്കുന്നില്ല, മാത്രമല്ല വളരെ അധികം ഓകെയാണ് എന്നും പറയുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·