
അജിത്ത് കുമാർ ഷൈൻ ടോം ചാക്കോ എന്നിവർ 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലറിൽ
അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് കോമഡി-ആക്ഷന്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ട്രെയിലര്‍ പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അജിത്ത് ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടിയ ട്രെയിലര്‍ ഒരു മണിക്കൂറിനകം 13 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ കണ്ടത്. ഏപ്രില്‍ പത്തിനാണ് 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുക.
അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രഭു, അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. തൃഷയുടെ കഥാപാത്രത്തിന്റെ ഡയലോഗിലൂടെ അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മങ്കാത്തയുടേയും ബില്ലയുടേയും റഫറന്‍സുകൾ നല്‍കിയത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ്.
അജിത് പല ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട തമിഴ് ഫിലിം ടീസറാണ് 'ഗുഡ് ബാഡ് അഗ്ലി'യുടേത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിട്ടുള്ളത് ടി സീരീസാണ്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ദിനേഷ് നരസിംഹനാണ് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജി എം ശേഖറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സുരേനാണ് സൌണ്ട് ഡിസൈനിംഗ്. എ. ഡി. എഫ്. എക്‌സ് സ്റ്റുഡിയോയാണ് ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സുപ്രീം സുന്ദറും കലോയന്‍ വോഡെനിച്ചാരോവും ചേര്‍ന്നാണ് സങ്കട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റില്‍സ് ജി ആനന്ദ് കുമാര്‍. അനു വര്‍ദ്ധനും രാജേഷ് കമര്‍സയുമാണ് സ്‌റ്റൈലിസ്റ്റുകള്‍. ചിത്രത്തിന്റെ പി. ആര്‍. ഒ സുരേഷ് ചന്ദ്രയും വംശി ശേഖറുമാണ് (തെലുങ്ക്). മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ. തമിഴ്‌നാട് റീജിയന്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നത് ഡി' വണ്‍. കേരള റീജിയന്‍ മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).
Content Highlights: Ajith Kumar's Tamil movie Good Bad Ugly trailer released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·