തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥയുമായെത്തുന്ന ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ ഗാനം എത്തി

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam30 Sept 2025, 4:18 pm

മാധവ് സുരേഷും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ഗുണ്ടാ കുടിപ്പകയുടെ കഥയുമായെത്തുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം

Angam Attahasamഅങ്കം അട്ടഹാസം
തലസ്ഥാനനഗരത്തിലെ നിണമണിഞ്ഞ തെരുവുകളുടെ പശ്ചാത്തലത്തിൽ, ത്രില്ലടിപ്പിക്കുന്ന ആക്ഷൻസും ഗൺഫൈറ്റുമായെത്തുന്ന ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം റിലീസായത്.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി ( യു എസ് എ ) എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Also Read: കാണാൻ പൂവ് പോലെയാണെങ്കിലും ദേവയാനി ഭയങ്കരിയാണ് എന്ന് ഭർത്താവ് രാജ്കുമാർ; വീടിനും മക്കൾക്കും തനിക്കും വേണ്ടി ഒതുങ്ങിയിരിക്കുന്നതാണ്

"കാക്കേ കാക്കേ കൂടെവിടെ...... കൂട്ടിനകത്തൊരു കുഞ്ഞില്ലേ....." എന്ന പോപ്പുലറായ വരികളിൽ തുടങ്ങുന്ന ഗാനത്തിൻ്റെ ഈണം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൻ്റെ സംഗീതം ശ്രീകുമാർ വാസുദേവും രചന ദീപക് നന്നാട്ട്കാവുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

മാധവ് സുരേഷ് , ഷൈൻ ടോം ചാക്കോ , സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, സിബി തോമസ്, നോബി, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, സ്മിനു സിജോ, ദീപക് ശിവരാജൻ എന്നിവരും കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായിക.

Also Read: അർജുൻ സാരഥി സാക്ഷാൽ കൃഷ്ണൻ തന്നെ! ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിഞ്ഞു; മൂന്നാം വയസിൽ അത്ഭുതമായ ബാലൻ

ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫിക്കു പിന്നിൽ.

അദാനി ​ഗ്രൂപ്പുമായി ബിസിനസ് ഡീൽ; ഈ കുഞ്ഞൻ ഓഹരിക്ക് ഇനി നല്ലകാലമോ?


ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ്, കളറിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, ബിജിഎം-ആൻ്റോ ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പിആർഓ - അജയ് തുണ്ടത്തിൽ
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article