
പ്രതീകാത്മക ചിത്രം, സെക്കൻഡ് ലുക്ക് പോസ്റ്റർ | Photo: Special Arrangement
പ്രേക്ഷരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്' എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റര്‍. സോഷ്യല്‍മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്റ്' എന്ന പ്രത്യേകതയുമുണ്ട്. ജോമോന്‍ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി. നിര്‍മിക്കുന്ന സിനിമ സംവിധാനംചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ 'എലമെന്റ്‌സ് ഓഫ് സിനിമ'യുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം.
ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ഴോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍: റിയാസ് കെ. ബദര്‍, സംഗീതം: ജയ് സ്റ്റെല്ലാര്‍, ഗാനരചന: വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആര്‍ട്ട്: മധു രാഘവന്‍, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്‌മണ്യന്‍, അനന്തു പ്രകാശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: തന്‍സിന്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, വിതരണം: സെഞ്ച്വുറി ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Althaf Salim and Anarkali Marikar reunite successful `Innocent`, Second look poster released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·