തള്ളക്കോഴി കുഞ്ഞിനെ കരുതും പോലെ കരുതിയ വർഷങ്ങൾ! തന്നോളം വളർന്നു എങ്കിലും ഇന്നും ആ കുഞ്ഞിപ്പെണ്ണാണ് മീനൂട്ടി; ചേർത്ത് നിർത്തി ദിലീപ്

9 months ago 6

Produced byഋതു നായർ | Samayam Malayalam | Updated: 31 Mar 2025, 10:52 am

എന്നെപോലെയാണ് മീനാക്ഷി, അത്രയും സൈലന്റാണ്. ഒരു പാവം മോൾ ആണ് അവൾ

Samayam Malayalamതള്ളക്കോഴി കുഞ്ഞിനെ കരുതും പോലെ കരുതിയ വർഷങ്ങൾ!  തന്നോളം വളർന്നു എങ്കിലും ഇന്നും ആ കുഞ്ഞിപ്പെണ്ണാണ് മീനൂട്ടി; ചേർത്ത് നിർത്തി ദിലീപ്
ദിലീപ് - മീനാക്ഷി ബന്ധത്തിന്റെ ബോണ്ട് മലയാളികളോട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അത്രത്തോളം തീവ്രത ഏറിയ ബന്ധം ആണ് ഇരുവർക്കും ഇടയിൽ. അച്ഛനും അമ്മയും വേര്പിരിയുമ്പോൾ പതിനാലു വയസായിരുന്നു മീനാക്ഷിക്ക്. അന്ന് അത്രത്തോളം തീരുമാനം എടുക്കാൻ ആ കുട്ടിക്ക് കഴിയുമായിരുന്നില്ല. എന്നിട്ടും അച്ഛന്റെ ഒപ്പം നിൽക്കാൻ ആണ് മീനാക്ഷി തീരുമാനിച്ചത്. അച്ഛന്റെയും മകളുടെയും ബന്ധത്തിന്റെ തീവ്രത അറിയുന്ന മഞ്ജു ആ തീരുമാനത്തിനെതിരെ പോയതുമില്ല. ഇരുവർക്കും ഒപ്പം തന്നെ മനസ്സ് കൊണ്ട് അവരും ഉണ്ട്

, ഇപ്പോൾ 25 വയസായി മീനൂട്ടിക്ക്

എംബിബിഎസ്‌ കഴിഞ്ഞസമയത്തും അമ്മയുടെ സ്ഥാനത്തേക്ക് മഞ്ജുവിനെ പ്രതീക്ഷിച്ചിരുന്നു എങ്കിലും ആരാധകർക്ക് നിരാശ ആയിരുന്നു ഫലം, ഇപ്പോൾ 25 വയസായി മീനൂട്ടിക്ക്. വിവാഹപ്രായവും ആയി വരുന്നു. മകളുടെ വിവാഹത്തിന് മഞ്ജു ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിൽ ആകും അവരെ സ്നേഹിക്കുന്ന മലയാളികൾ എല്ലാം

മകളോളം ഈ ലോകത്തിൽ മറ്റൊന്നും ഇല്ല

രണ്ടാമത് വിവാഹം കഴിച്ചിട്ടും അതിൽ മറ്റൊരു കുട്ടി ഉണ്ടായിട്ടും, ഇന്നും തന്റെ നെഞ്ചോട് ചേർത്ത് മൂത്തമകൾ മീനാക്ഷിയാണ് ദിലീപിന് ഒപ്പമുള്ളത്. തന്റെ മകളോളം ഈ ലോകത്തിൽ മറ്റൊന്നും ഇല്ല. ഈ വിവാഹം പോലും അവളുടെ പെര്മിഷനും ആഗ്രഹവും കൊണ്ടാണ് നടന്നതെന്നും ദിലീപ് പറഞ്ഞിട്ടുണ്. ഇപ്പോൾ ഏറ്റവും പുതിയ ഒരു വീഡിയോ പുറത്തുവന്നപ്പോഴും ഇവരുടെ ബന്ധത്തിന്റെ തീവ്രതയെ കുറിച്ചാണ് ആരാധകരുടെ സംസാരം

അച്ഛനൊപ്പം വളർന്നു കഴിഞ്ഞു മകൾ.

അച്ഛനൊപ്പം വളർന്നു കഴിഞ്ഞു മകൾ. എങ്കിലും അച്ഛന് ഇന്നും ആ കുഞ്ഞിപെണ്ണാണു മീനാക്ഷി. തന്റെ സ്വഭാവം ആണ് മീനാക്ഷിക്ക് ഒരിക്കൽ പോലും തനിക്ക് അവളെ അടയ്‌ക്കേണ്ടി വരുകയോ വഴക്ക് പറയേണ്ടി വരികയോ ചെയ്തിട്ടില്ല എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ഇന്ന് മിനികൂപ്പർ ഒക്കെ ഓടിച്ച് എവിടെ വേണേലും മീനാക്ഷി പോകും എങ്കിലും എല്ലാ കണ്ട്രോളും അച്ഛന്റെ കൈയിലാണ്.

അച്ഛന് മകളോട്.

അമ്മക്കോഴി കുഞ്ഞിനെ കരുതും പോലെ കരുതിയ വർഷങ്ങൾ! തന്നോളം വളർന്നു എങ്കിലും ഇന്നും ആ കുഞ്ഞിപ്പെണ്ണാണ് മീനൂട്ടി ദിലീപിന്. എന്തൊരു കരുതലും സ്നേഹവും ആണ് അച്ഛന് മകളോട്. എന്നിങ്ങനെ നീളുന്നു അവരുടെ വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.സാരി ഒക്കെ ഉടുത്താണ് ഫങ്ഷന് വേണ്ടി മീനാക്ഷി എത്തിയത്‍.

Read Entire Article