'താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു'; പൃഥ്വിരാജിനോട് മാപ്പുപറഞ്ഞ് മൈത്രേയൻ

9 months ago 8

24 March 2025, 11:34 AM IST

prithviraj sukumaran maitreyan

പൃഥ്വിരാജ് സുകുമാരൻ, മൈത്രേയൻ | Photo: Facebook/ Prithviraj Sukumaran, Mathrubhumi

ടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പു പറഞ്ഞ് സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ മൈത്രേയന്‍. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ നടത്തിയ പ്രസ്താവന വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൈത്രേയന്‍ മാപ്പു പറഞ്ഞത്.

താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നുവെന്ന് മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, പൃഥ്വിരാജിന്റെ സിനിമ കാണുന്നതായിരിക്കും എന്നും കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ടുപോലുമില്ലെന്ന മൈത്രേയന്റെ വാക്കുകളായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.

മൈത്രേയന്റെ കുറിപ്പ്:
ബഹുമാനപൂര്‍വ്വം പ്രിഥ്വിരാജിന്,
മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.
സ്‌നേഹപൂര്‍വ്വം
മൈത്രേയന്‍

Content Highlights: Maitreyan apologizes to histrion Prithviraj Sukumaran for arguable statement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article