താമസിക്കാത്ത വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബിൽ, ഞെട്ടിപ്പോയെന്ന് കങ്കണ

9 months ago 11

09 April 2025, 10:06 PM IST

Kangana Ranaut

കങ്കണ റണൗട്ട് | ഫോട്ടോ: ANI

തന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബിൽ വന്നുവെന്ന് നടിയും എംപിയുമായ കങ്കണ റണൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അവർ ഇക്കാര്യം പറഞ്ഞത്. കുറേക്കാലമായി താമസിക്കാതിരിക്കുന്ന വീടിനാണ് ഇത്രയും തുക ബിൽ വന്നതെന്നത് തന്നെ ഞെട്ടിച്ചെന്നും കങ്കണ പറഞ്ഞു.

ബില്ല് വായിച്ച സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഓർത്ത് തനിക്ക് ലജ്ജ തോന്നിയെന്ന് കങ്കണ പറഞ്ഞു. ഈ രാജ്യത്തെ, ഈ സംസ്ഥാനത്തെ, പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. നമ്മുടെ സംസ്ഥാനത്തെ ചില ചെന്നായ്ക്കളുടെ നഖങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

നിലവിൽ സിനിമയിൽ അത്ര സജീവമല്ല കങ്കണ. എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ ഒടുവിൽ വേഷമിട്ടത്. ഈ ചിത്രം സംവിധാനംചെയ്തതും കങ്കണയായിരുന്നു.

Content Highlights: Kangana Ranaut received Rs 1 lakh energy measure for her Manali house

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article