തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയായി ARM, കൈയടി നേടി ടോവിനോ

9 months ago 10

ARM Movie

ടോവിനോയും ആരാധകരും | ഫോട്ടോ: അറേഞ്ച്ഡ്

മോഷൻ പിക്ചർ ഡെവലപ്മെന്റ് ഫൗണ്ടേഷൻ R.O.C. യുടെ ഭാഗമായി തായ്പേയ് ​ഗോൾഡൻ ഹോഴ്സ് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ (TGHFF)ൽ ‘അജയന്റെ രണ്ടാം മോഷണം' (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്.

ചിത്രത്തിലെ നായകൻ ടോവിനോയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിനെയും സിനിമ കഴിഞ്ഞിട്ടും കാണികൾ പിന്തുടർന്നു. രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി ആരാധകർ തിരക്കുകൂട്ടി.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം യു.ജി.എം. മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും എ.ആര്‍.എമ്മിന്റെ നിര്‍മാണ പങ്കാളിയാണ്.

തമിഴ്- തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. ജോമോന്‍ ടി. ജോണ്‍ ആണ് എ.ആര്‍.എമ്മിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.

Content Highlights: Malayalam Film ARM Premieres astatine Taipei Golden Horse

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article