22 September 2025, 03:50 PM IST

സാരി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
മലയാളിയായ ആരാധ്യ ദേവിയെ നായികയാക്കി രാം ഗോപാൽ വർമ നിർമിച്ച ചിത്രമായിരുന്നു സാരി. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായി. ഇപ്പോൾ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. സംവിധായകൻ രാംഗോപാൽ വർമയുടെ യൂട്യൂബ് ചാനലിലാണ് ചിത്രം എത്തിയത്. ചിത്രം സൗജന്യമായി പ്രേക്ഷകർക്ക് കാണാം.
രണ്ടുദിവസം മുൻപാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്. മൂന്നുലക്ഷത്തിലേറെ പേരാണ് ചിത്രം യൂട്യൂബിൽ ഇതുവരെ കണ്ടത്. നവാഗതനായ ഗിരി കൃഷ്ണ കമലാണ് സാരി സംവിധാനം ചെയ്തത്. സാരി അണിഞ്ഞ ഒരു യുവതിയോട് യുവാവിന് തോന്നുന്ന അടങ്ങാത്ത പ്രണയം അപകടകരമായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
സത്യാ യദുവാണ് ചിത്രത്തിലെ നായകൻ. ആരാധ്യയുടെ ആദ്യ സിനിമകൂടിയായിരുന്നു സാരി. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവിയേയും സത്യ യദുവിനേയും ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നതും സിനിമയിൽ അവസരം നൽകുന്നതും.
ചിത്രത്തിനുവേണ്ടി നിർമിത ബുദ്ധി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് നേരത്തേ വലിയ വാർത്തയായിരുന്നു. താമസിയാതെ സംഗീതരംഗം എഐ കീഴടക്കുമെന്നും സംഗീതം സാധാരണക്കാരിലേക്ക് എത്തുമെന്നുമാണ് ഇതേക്കുറിച്ച് രാം ഗോപാൽ വർമ പറഞ്ഞത്.
Content Highlights: Ram Gopal Varma`s Saree starring Malayali histrion Aaradhya Devi, present disposable for escaped connected YouTube
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·