30 March 2025, 03:38 PM IST

സിക്കന്ദർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: X
ഈദ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനംചെയ്ത സിക്കന്ദർ. വൻ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ഇപ്പോൾ വലിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു എന്നതാണ് കാര്യം. തിയേറ്ററുകളിൽ എത്തുന്നതിന് മുൻപാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിലൂടെ പ്രചരിച്ചത് എന്നതാണ് ഗുരുതരമായ വിഷയം.
ഞായറാഴ്ചയാണ് സിക്കന്ദർ തിയേറ്ററുകളിലെത്തിയത്. എന്നാൽ ശനിയാഴ്ച അർധരാത്രിമുതലേ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിലെത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുപോലൊരു ദുഃസ്വപ്നം ഇനി ഒരു നിർമാതാവിനും ഉണ്ടാവില്ലെന്നാണ് ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്ത എക്സിൽ പോസ്റ്റ് ചെയ്തത്. 600 സൈറ്റുകളിലൂടെയാണ് കഴിഞ്ഞദിവസം രാത്രിയിൽ ചിത്രം പ്രചരിച്ചതെന്നും അപലപനീയമായ കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എവിടെനിന്നാണ് ചിത്രം ചോർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്രത്തിന്റെ നിർമാതാക്കൾ പോലീസിനെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി എന്നിവരാണ് സിക്കന്ദറിൽ മറ്റുവേഷങ്ങളിലെത്തുന്നത്.
2023-ൽ പുറത്തിറങ്ങിയ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിനുശേഷം സൽമാൻ ഖാൻ നായകനായെത്തുന്ന ചിത്രമാണ് സിക്കന്ദർ. 10 കോടി രൂപയാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം നേടിയത്.
Content Highlights: Salman Khan`s Sikandar Leaks Online Before Release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·