21 March 2025, 09:38 PM IST
.jpg?%24p=65359f1&f=16x10&w=852&q=0.8)
പി.എസ്. ശ്രീകുമാർ
ചേർത്തല: തിരക്കഥാകൃത്തും നാടകകൃത്തുമായ ചേര്‍ത്തല കാളികുളം ഇല്ലത്ത് വെളി പി.എസ്. ശ്രീകുമാര്‍ (67) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ശാരീരിക അവശതകൾ മൂലം കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
പതിനഞ്ചോളം സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടിയ 'ശാന്തം' എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതിയത് പി.എസ്. ശ്രീകുമാറായിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഭര്‍ത്താവ് ഉദ്യോഗം, വിനയപൂര്‍വ്വം വിദ്യാധരന്‍, ഹര്‍ത്താല്‍, ദീപങ്ങള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ കഥ പി.എസ്. ശ്രീകുമാറിന്റേതായിരുന്നു.
25 നാടകങ്ങൾ രചിച്ചിട്ടുണ്ട്. കെപിഎസിയ്ക്കുവേണ്ടി വിഷസര്‍പ്പത്തിന് വിളക്ക് വെക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരംകൊള്ളുന്ന കാട്ടുപൂക്കള്‍, അഹം എന്നീ നാടകങ്ങള്‍ എഴുതി. വിഷസര്‍പ്പത്തിന് വിളക്ക് വെക്കരുത് എന്ന നാടകത്തിന് ശക്തി അവാര്‍ഡ് ലഭിച്ചു. ഭാര്യ: ജയ, മക്കള്‍: ആര്‍ഷ പ്രിയ, പരേതനായ സിബി രാജ്. മരുമകന്‍: അജി.
Content Highlights: publication writer p s sreekumar dies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·