തിരിച്ചുവരവിന്റെ സിഗ്‌നല്‍ നല്‍കി അക്ഷയ് കുമാര്‍; 'കേസരി 2'-ന് ഇനി പത്ത് നാള്‍ മാത്രം

9 months ago 8

08 April 2025, 02:32 PM IST


ഏപ്രില്‍ 18-ന് തിയേറ്ററുകളിലേക്ക്

kesari

പ്രതീകാത്മക ചിത്രം | Photo: Special Arrangement

ക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഇതിനോടകം വ്യക്തമാകുന്നത്. നിറയെ ഇമോഷന്‍സും ഡ്രാമയുമുള്ള ഒരു പക്കാ കോര്‍ട്ട്‌റൂം സിനിമയാകും 'കേസരി 2' എന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയ്ലര്‍, പോസ്റ്റര്‍ എന്നിവ നല്‍കുന്നത്. ഒപ്പം അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്.

മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 18-ന് തിയേറ്ററുകളില്‍ എത്തും. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിങ് ത്യാഗിയാണ്. 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. കരണ്‍ സിങ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അമൃതപാല്‍ സിംഗ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്‌സേന, കരണ്‍ സിങ് ത്യാഗി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനാവാല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമയില്‍ അക്ഷയ് കുമാര്‍ ആണ് ശങ്കരന്‍ നായരുടെ വേഷത്തിലെത്തുന്നത്. വര്‍ത്താപ്രചരണം: പി. ശിവപ്രസാദ്.

Content Highlights: Akshay Kumar stars successful Kesari Chapter 2, a courtroom play based connected the Jallianwala Bagh massacre

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article