
എമ്പുരാൻ പോസ്റ്റർ, റിക്ക് യുനെ | Photo:Instagram.com
റിലീസിനു മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി. ട്രെയിലറിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ആരാധകരുടെ കണ്ണിലുടക്കിയത്. അജ്ഞാതനായ ആ ക്യാരക്ടര്‍ അവതരിപ്പിച്ചത് ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഒട്ടുമിക്ക ആരാധകരും.
പല ഊഹാപോഹങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. അത് ഫഹദ് ഫാസിലാണെന്ന് ഉറപ്പിക്കുന്ന തരത്തിൽ വരെ ചർച്ചകളെത്തി. ആമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ പേരുകളും ആരാധകർക്കിടയിൽ ഉയർന്നുകേട്ടു. എന്നാൽ അത് അമേരിക്കൻ നടനായ റിക്ക് യുനെ ആണെന്ന തരത്തിലുള്ള ചർച്ചകളാണ് സാമൂഹികമാധ്യമങ്ങളിൽ സജീവമാകുന്നത്. റിക്ക് യുനെയും പ്രമുഖ സീരീസായ കില്ലിങ് ഈവിലെ നടിയായ ആൻഡ്രിയ തിവാദാറും എംമ്പുരാനിൽ അഭിനയിക്കുന്നുണ്ടെന്ന് ഒരു ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോസ്റ്ററിൽ പുറംതിരിഞ്ഞുനിൽക്കുന്നത് റിക്ക് യുനെ ആണെന്ന് പലരും ഉറപ്പിക്കുന്നു.
റിക്ക് യുനെയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകൾ മലയാളികളുടെ കമന്റുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. താരം എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. ചിലരാകട്ടെ എമ്പുരാനിലെ ആ കഥാപാത്രം റിക്ക് തന്നെയെന്ന് ഉറപ്പിക്കുന്നു. നമ്മൾ കണ്ടുപിടിക്കില്ലെന്ന് കരുതിയോ, പുറംതിരിഞ്ഞുനിന്നാൽ ആളെ മനസിലാവില്ലെന്ന് കരുതിയോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് റിക്കിന്റെ പ്രൊഫൈൽ നിറയെ.
അതേസമയം പ്രചാരണങ്ങൾ ശക്തമായ വേളയിൽ എമ്പുരാനിൽ ഫഹദ് ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് പിങ്ക്വില്ല ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ഫഹദ് ഉണ്ടോ എന്ന് അവതാരകന്‍ പൃഥ്വിയോട് നേരിട്ട് ചോദിക്കുകയായിരുന്നു. ഇതിന് അതെ, ഫഹദും ഉണ്ട് ടോം ക്രൂസ്, റോബര്‍ട്ട് ഡി നീറോ എന്നിവരും ഉണ്ടെന്നായിരുന്നു തമാശരൂപേണയുള്ള പൃഥ്വിയുടെ മറുപടി. പിന്നാലെ തന്നെ ഫഹദ് ഈ ചിത്രത്തിലില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ആ ക്യാരക്ടര്‍ ആരെന്ന തരത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. എമ്പുരാനില്‍ ഒരാളുടെ കാമിയോ റോള്‍ പ്രതീക്ഷിക്കാമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: empuraan caller quality fans remark connected rick yune societal media profiles
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·