'തീ അണയുന്നില്ല, അത് പടരുന്നേയുള്ളൂ'; മറ്റൊരു നേട്ടത്തില്‍ 'എമ്പുരാന്‍', മൂന്നാം ആഴ്ചയിലേക്ക്

9 months ago 8

empuraan

പ്രതീകാത്മക ചിത്രം | Photo: Facebook/ Aashirvad Cinemas

ബോക്‌സ്ഓഫീസ് നേട്ടങ്ങളില്‍ മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ട് 'എമ്പുരാന്‍'. 'ഓള്‍ ടൈം ബ്ലോക്ബസ്റ്റര്‍' എന്ന നേട്ടത്തോടെയാണ് പ്രദര്‍ശനം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നത്. 'തീ അണയുന്നില്ല, അത് പടരുന്നേയുള്ളൂ', എന്ന കുറിപ്പോടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ നേട്ടവും പ്രഖ്യാപിച്ചത്.

ചിത്രം ഗ്ലോബല്‍ ബ്ലോക്ബസ്റ്ററാക്കി തീര്‍ത്തതിന് നന്ദി അറിയിച്ച് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത ഓരോ ലോകരാജ്യങ്ങളിലും പിന്നിട്ട നേട്ടങ്ങള്‍ വിശദമാക്കിയായിരുന്നു പോസ്റ്റ്.

നേരത്തെ ആഗോളകളക്ഷനില്‍ 100 കോടി തീയേറ്റര്‍ ഷെയര്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. 250 കോടി ആഗോള കളക്ഷന്‍ നേടി ചിത്രം ഇന്‍ഡസ്ട്രി ഹിറ്റടിക്കുകയുംചെയ്തു. കേരളത്തില്‍നിന്ന് മാത്രം 80 കോടി നേടുന്ന മൂന്നാമത്തെ മലയാള ചിത്രം എന്ന നേട്ടവും എമ്പുരാന്‍ പിന്നിട്ടിരുന്നു. 2018, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു.

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

Content Highlights: Empuraan continues its container bureau triumph, achieving different milestone arsenic a planetary blockbuster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article