തീപ്പൊരി ലുക്കില്‍ ബിജു മേനോന്‍; ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്‍' പോസ്റ്റര്‍ പുറത്ത്

4 months ago 4

10 September 2025, 12:20 PM IST

biju menon valathu vasathe kallan

'വലതുവശത്തെ കള്ളൻ' പോസ്റ്റർ

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ 'വലതുവശത്തെ കള്ളന്‍' സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കും നടുവില്‍ തീപാറുന്ന നോട്ടവുമായി നില്‍ക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍.

മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Valathu Vashathe Kallan poster: Biju Menon’s archetypal look

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article