
വിസ്മയ മോഹൻലാൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ
നടന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്കെത്തുന്ന വിവരം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ വിസ്മയക്ക് ആശംസകളും സ്‌നേഹവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.
വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ സോഷ്യല്‍മീഡിയയിലൂടെ തുടക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി.
എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച 'തുടക്കം' നേരുന്നു. ഓള്‍ ദ ബെസ്റ്റ് മായക്കുട്ടീ എന്ന് കുറിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തന്നോടൊപ്പം നില്‍ക്കുന്ന വിസ്മയയുടെ ബാല്യകാല ചിത്രവുമാണ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചത്.
എന്റെ സഹോദരി ലോകസിനിമയിലേക്ക് ആദ്യചുവടുവെക്കുകയാണ്. ഈ യാത്രയില്‍ അവളെക്കുറിച്ച് അവിശ്വസനീയമാംവിധം അഭിമാനവും ആവേശവും തോന്നുന്നു എന്ന് പ്രണവ് മോഹന്‍ലാല്‍ കുറിച്ചു. ഈ പോസ്റ്റാണ് വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാകട്ടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് സ്റ്റോറിയായി ഷെയര്‍ ചെയ്തത്.
ഷൈന്‍ മൈ ഗേള്‍, നമ്മളെല്ലാം ചേര്‍ന്നതിനേക്കാള്‍ തിളക്കത്തോടെ എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരിക്കുന്നത്. ഇതില്‍ വിസ്മയയെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. പുതിയ തുടക്കങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് വിസ്മയ സോഷ്യല്‍മീഡിയയില്‍ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.
ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. സഹോദരന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. 'പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ 'തുടക്കം' സിനിമയോടുള്ള നിന്റെ ആജീവനാന്ത പ്രണയത്തിലെ ആദ്യപടിയാകട്ടെ' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.
Content Highlights: Celebrities congratulate Vismaya Mohanlal connected her caller beginning
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·