തെറ്റുകള്‍ തിരുത്തി മഞ്ജു, ഇങ്ങനെയും ചെയ്യാം എന്ന് ഭാവന! തഴക്കം വന്ന നര്‍ത്തകിയായി നവ്യയും; ലോക നൃത്ത ദിനത്തില്‍ താരങ്ങള്‍

8 months ago 9

Authored byഅശ്വിനി പി | Samayam Malayalam | Updated: 29 Apr 2025, 4:08 pm

തെറ്റുകള്‍ തിരുത്തി ഓരോന്നായി പഠിക്കുകയാണ് എന്നാണ് മഞ്ജു വാര്യര്‍ വീഡിയോ പങ്കുവച്ച് പറഞ്ഞത്. എത്രയൊക്കെ വ്യത്യസ്തമായി ഡാന്‍സ് ചെയ്യാം എന്ന് ഭാവനയും കാണിച്ചുതരുന്നു

ഭാവന മഞ്ജു | വാര്യർ നവ്യ | നയർഭാവന മഞ്ജു | വാര്യർ നവ്യ | നയർ (ഫോട്ടോസ്- Samayam Malayalam)
ഇന്ന് ലോക ഡാന്‍സ് ദിനമാണ്. മലയാള സിനിമയിലെ മിക്ക നടിമാരും ഡാന്‍സിലൂടെ വന്ന്, അഭിനയത്തില്‍ സജീവമായവരാണ്. ഇപ്പോഴും നൃത്തം തന്നെയാണ് അതില്‍ പലര്‍ക്കും പ്രധാനം. ആശ ശരത്ത്, നവ്യ നായര്‍, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, അമ്പിളി ദേവി, രിമ കല്ലിങ്കല്‍ എന്നിങ്ങനെ പോകും ആ ലിസ്റ്റ്. ലോക നൃത്ത ദിനത്തില്‍ നടിമാര്‍ എല്ലാം ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും വളരെ സാധാരണമാണ്. എന്നാല്‍ ഇത്തവണ പലരുടെയും വീഡിയോ അല്പം വ്യത്യസ്തമാണ്.

മഞ്ജു വാര്യര്‍ രാവിലെ തന്നെ വളരെ ക്യൂട്ട് ആയ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും നൃത്തം പ്രാക്ടീസ് ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്ന് കാണിച്ചാണ് വീഡിയോ. അതില്‍ ഒരിടത്ത് മഞ്ജുവിനോട് ചുവടുകള്‍ തെറ്റിപ്പോയപ്പോള്‍ നടി ചിരിച്ചതും ആരാധകര്‍ ഏറ്റെടുത്തു. തെറ്റുകള്‍ തിരുത്തി, ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് പറഞ്ഞാണ് മഞ്ജു വീഡിയോ പങ്കുവച്ചത്.


Also Read: 23 വയസ്സില്‍ മൂന്ന് കുട്ടികളുടെ അമ്മ! ശ്രീലീല മൂന്നാമത്തെ കുട്ടിയെ ദത്ത് എടുത്തു; വെറും ഐറ്റം ഡാന്‍സ് നര്‍ത്തകിയല്ല ഈ കിസ് കിസ് താരം!

തിരുവനന്തപുരത്തെ തക്കല കൊട്ടാരത്തില്‍ എത്തിയ നവ്യ നാടര്‍ അവിടെയുള്ള നവരാത്രി മണ്ഡപത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോയും പങ്കുവച്ചു. 'തിരുവനന്തപുരത്ത് കട്ടാള്‍ ഫെസ്റ്റിവലില്‍ നൃത്തം ചെയ്തതിനു ശേഷം അവിചാരിതമായിട്ടാണ് പത്മനാഭപുരം കൊട്ടാരത്തില്‍ പോയത്. ഒരു പാട് അത്ഭുതങ്ങള്‍ നിറഞ്ഞ, ഒരുപാട് രഹസ്യങ്ങള്‍ ഉറങ്ങുന്ന തക്കല കൊട്ടാരം. അപ്രതീക്ഷിതമായിട്ടാണ് അവിടുത്തെ നടത്തിപ്പുക്കാരില്‍ നിന്നും ആ ചോദ്യം വന്നത്, നവരാത്രി മണ്ഡപത്തില്‍ ഒരു ചെറിയ ഐറ്റം കളിക്കാമോ എന്ന്... എത്രയെത്ര പ്രമുഖര്‍ ആടിയും, പാടിയും തഴക്കം വന്നിരിക്കുന്ന നവരാത്രി മണ്ഡപം. മലയാളികള്‍ക്ക് മണിച്ചിത്രതാഴിലൂടെ പരിചിതമായ നവരാത്രി മണ്ഡപം. എളിയ സമര്‍പ്പണം. അദൃശ്യമായ ഒരു ശക്തിയും, ഒരു പാട് ചിലങ്കകളുടെ കിലുക്കവും എന്റെ കൂടെ. ലോക നൃത്തം ദിന ആശംസകള്‍'- എന്നാണ് നവ്യയുടെ പോസ്റ്റ്.

തെറ്റുകള്‍ തിരുത്തി മഞ്ജു, ഇങ്ങനെയും ചെയ്യാം എന്ന് ഭാവന! തഴക്കം വന്ന നര്‍ത്തകിയായി നവ്യയും; ലോക നൃത്ത ദിനത്തില്‍ താരങ്ങള്‍


അതിലും വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഭാവനയുടേത്. ഒരിടത്ത് ഇരുന്ന് കൊണ്ട് സിനിമാറ്റിക് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് ഭാവന പങ്കുവച്ചത്. 'ഇങ്ങനെയും ഡാന്‍സ് ചെയ്യാം' എന്ന ഹാഷ് ടാഗിനൊപ്പം ഭാവന പങ്കുവച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article