28 March 2025, 12:06 PM IST

സെലീന ഗോമസം ബെന്നി ബ്ലാങ്കോയും | Photo: AP
ഒരുപാട് ആരാധകരുള്ള താരമാണ് അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ്. നിര്‍മാതാവായ ബെന്നി ബ്ലാങ്കോയാണ് സെലീനയുടെ പ്രതിശ്രുതവരന്‍. സമീപകാലത്താണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ തന്റെ മുന്‍കാലപ്രണയബന്ധങ്ങളേക്കുറിച്ചും താന്‍ കടന്നുപോയ മാനസികാവസ്ഥയേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സെലീന ഗോമസ്. ജയ് ഷെട്ടീസ് പോഡ്കാസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
മുന്‍കാല പ്രണയബന്ധങ്ങളില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പല കാര്യങ്ങള്‍ അതിലൂടെ പഠിച്ചെന്നും സെലീന ഗോമസ് പറയുന്നു. "മറ്റ് പ്രണയബന്ധങ്ങള്‍ തകര്‍ന്നപ്പോള്‍ എനിക്ക് വളരെയധികം കുറ്റബോധം തോന്നിയിട്ടുണ്ട്. ഞാന്‍ എന്നേപ്പറ്റി മാത്രമാണ് ആ സമയങ്ങളില്‍ ചിന്തിച്ചിരുന്നത്, പല സാഹചര്യങ്ങളിലും ഞാന്‍ ആവശ്യമില്ലാതെ പ്രതികരിച്ചു. എനിക്ക് എന്നേത്തന്നെ നിയന്ത്രിക്കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ അഞ്ചുവര്‍ഷ കാലത്തോളം ഞാന്‍ ഒറ്റയ്ക്കായിരുന്നു", സെലീന പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.
താന്‍ കടന്നുപോയ മാനസികാവസ്ഥയിലൂടെ ബെന്നിയും കടന്നുപോകരുതെന്ന് കരുതിയാണ് പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെന്നിയോട് നോ പറഞ്ഞതെന്നും സെലീന വ്യക്തമാക്കി. ബെന്നിയെ ഇഷ്ടമല്ലാത്തതിനാല്‍ ആയിരുന്നില്ല, ബെന്നിയുമായുള്ള ബന്ധമെങ്കിലും ശരിയായരീതിയില്‍ മുന്നോട്ടുപോകണമെന്ന ആഗ്രഹത്താല്‍ ആയിരുന്നു അതെന്നും സെലീന പറയുന്നു.
ബെന്നി ബ്ലാങ്കോ തന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷം ജീവിതത്തില്‍ ഒട്ടേറെ നല്ല മാറ്റങ്ങള്‍ സംഭവിച്ചെന്നും സെലീന കൂട്ടിച്ചേര്‍ത്തു. തന്റെ വികാരങ്ങളെ എപ്പോഴും ബെന്നി മാനിക്കാറുണ്ടെന്നും സെലീന വ്യക്തമാക്കി.
Content Highlights: one person learned a batch from the past says selena gomez
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·