തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ" ആഗോള ഗ്രോസ് 100 കോടി. ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ ചിത്രം വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. ചിത്രം കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. 2025 സെപ്റ്റംബർ 12നാണ് ചിത്രം വമ്പൻ റിലീസായി എത്തിയത്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തിയ ചിത്രമാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമിച്ചത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.
അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ബുക്ക് മൈ ഷോയിൽ ഇപ്പോഴും ട്രെൻഡിങ് ആയി തുടരുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസവും ഒരു ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. യു എസ് ബോക്സ് ഓഫീസിൽ 2 മില്യൺ ഡോളർ കളക്ഷനും ചിത്രം മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന, തേജ സജ്ജയുടെ രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ഒരു പാൻ ഇന്ത്യൻ സാഹസിക ആക്ഷൻ ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ ഹൈലൈറ്റ് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഒരു സൂപ്പർ യോദ്ധാവായി ഗംഭീര പ്രകടനമാണ് തേജ സജ്ജ ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് ചിത്രം നേടുന്നത്. ഹനു-മാൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ഇതിലൂടെ തേജ സജ്ജ.
സെപ്റ്റംബർ 12-ന് എട്ട് വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ആണ് ചിത്രം എത്തിയത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്.
സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി
Content Highlights: Teja Sajja`s Mirai crosses ₹100 crore globally. Released by Sri Gokulam Movies successful Kerala,
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·