17 July 2025, 09:50 PM IST

വിനായകൻ, ദിലീഷ് പോത്തൻ | ഫോട്ടോ: മാതൃഭൂമി
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയുടെ ചര്‍ച്ച നടക്കവെ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പ്രധാന കഥാാപാത്രമായി നടന്‍ വിനായകനെയാണ് ആലോചിച്ചിരുന്നതെന്ന് ദിലീഷ് പോത്തന്‍. വിനായകന്റെ ഡേറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് പിന്നീട് സുരാജിലേക്ക് എത്തിയതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കഥാപാത്രങ്ങളെ വികസിപ്പിച്ചുവന്നപ്പോള്‍ സൗബിന്‍, ഫഹദ് എന്നിവരെയായിരുന്നു കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്നത്. സിനിമയില്‍ സുരാജ് അഭിനയിച്ച റോളില്‍ ഫഹദിനേയും കള്ളന്റെ കഥാപാത്രത്തിനായി സൗബിന്‍ ഷാഹിറിനെയുമാണ് ആലോചിച്ചിരുന്നത്. എന്നാല്‍ 'പറവ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൗബിന്‍ തിരക്കിലായതിനാല്‍ അതിന് സാധിച്ചില്ല.
കള്ളന്റെ കഥാപാത്രമായി ഫഹദിനെയും സുരാജിന്റെ റോളിലേക്ക് വിനായകനെയും ആലോചിച്ചു. വിനായകന്റേയും ഡേറ്റ് കിട്ടിയില്ല. അങ്ങനെ സുരാജിനെ ആലോചിക്കുകയായിരുന്നു, ദിലീഷ് പോത്തന്‍ പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വാണിജ്യവിജയം നേടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും എന്നാല്‍ മഹേഷിന്റെ പ്രതികാരം വിജയംനേടിയതിനാല്‍ അതാണ് റിസ്‌ക്ക് എടുക്കാന്‍ പറ്റിയ സമയമെന്ന് തോന്നിയപ്പോഴാണ് ആ സിനിമ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹേഷിന്റെ പ്രതികാരം വിജയിച്ചത് എനിക്ക് കോണ്‍ഫിഡന്‍സ് തന്നു. തൊണ്ടിമുതല്‍ വാണിജ്യപരമായി പരാജയപ്പെട്ടാലും അടുത്ത പടം ഇന്‍ഡസ്ട്രി തരും എന്ന ആത്മവിശ്വാസമുണ്ടായിരുന്നു, ദിലീഷ് പോത്തന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: Dileesh pothan astir 'Thondimuthalum Driksakshiyum' movie casting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·