തൊഴിയൂര്‍ സുനില്‍ വധക്കേസ് സിനിമയാവുന്നു; ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍

9 months ago 6

08 April 2025, 02:43 PM IST

shebi chaughat

ഷെബി ചൗഘട്ട്

ഗുരുവായൂരിനടുത്ത് തൊഴിയൂരിലെ സുനില്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം വീണ്ടും ചര്‍ച്ചയായിട്ട് ഏതാനും ദിവസങ്ങളെ ആവുന്നേയുള്ളൂ. ഈ സംഭവം നേരിട്ട് അറിയുന്ന ചാവക്കാട് സ്വദേശിയായ സംവിധായകന്‍ ഷെബി ചൗഘട്ട് ഈ 'റിയല്‍ സ്റ്റോറി'യെ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ്.

1994-ല്‍ നടന്ന സുനില്‍ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവര്‍ പോലീസ് ഫ്രെയിം ചെയ്ത കള്ളക്കേസിലെ ഇരകളാവുകയായിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായി പോലീസ് നടത്തിയ മറ്റൊരു ക്രൈമാണ് നാലുയുവാക്കളുടെ ജീവിതം തകര്‍ത്തത്.

യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് നിരപരാധികളായ യുവാക്കളെ പ്രതികളാക്കി എന്നും പിന്നീട് യഥാര്‍ഥ പ്രതികളിലേക്കുള്ള തെളിവുകള്‍ ലഭിച്ചു എന്നുമൊക്കയാണ് കേസിന്റെ നാള്‍ വഴികളിലെ ഔദ്യോഗിക ഭാഷ്യമെങ്കിലും ഇപ്പോഴും ചില സത്യങ്ങള്‍ മറച്ചു വെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു. 'സുനിലിന്റെ കൊലപാതകത്തിന് പിന്നില്‍ മറ്റു ചില രഹസ്യങ്ങള്‍ കൂടിയുണ്ട്. ആ സത്യം പുറത്ത് വരുന്നത് ഈ സിനിമയിലൂടെ ആയിരിക്കും', സംവിധായകന്‍ ഷെബി ചൗഘട്ട് പറയുന്നു.

ഈ സംഭവത്തിലെ ഇരകളും അവരുമായി ബന്ധപ്പെട്ടവരും ഒക്കെ അടുത്തറിയാവുന്നവരാണ്. മാധ്യമങ്ങള്‍ പറയുന്നതിനും അപ്പുറമുള്ള യാഥാര്‍ഥ്യമാണ് കണ്ടെത്താന്‍ ശ്രമിക്കുകയെന്ന് ഷെബി പറഞ്ഞു. ഒരിക്കലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാര വര്‍ഗത്തിന് താക്കീത് നല്‍കുന്ന സിനിമയാണ് സംവിധായകന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: A caller movie explores the unsolved 1994 Sunil execution case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article