ദിയ കൃഷ്ണ എന്ന വ്യക്തിക്ക് വേണ്ടി എനിക്ക് ജയിച്ചേ പറ്റൂ! തോൽക്കും എന്ന് വിചാരിച്ചവർക്ക് ഉള്ള ഉത്തരമാണിത്; അശ്വിൻ പറയുന്നു

2 months ago 5

Authored by: ഋതു നായർ|Samayam Malayalam3 Nov 2025, 8:47 am

എന്റെ ഭർത്താവ് ഉള്ളതുകൊണ്ടാണ് എനിക്ക് ഈ കട തുറക്കാൻ പറ്റിയത് എന്നാണ് ദിയ പറഞ്ഞത്. ഷോപ്പിലെ എല്ലാ കാര്യങ്ങളും നോക്കുന്നതും അശ്വിൻ ആണെന്നും ദിയ പ്രതികരിച്ചു

diya krishna s hubby  aswin ganesh praised her and caller   video goes viralദിയ കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
ഇക്കഴിഞ്ഞദിവസം തന്റെ സ്വപ്നം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ദിയക്ക് ഒപ്പം നിന്നത് ഭർത്താവ് അശ്വിനും ദിയയുടെ വീട്ടുകാരും ആണ്. തന്റെ സഹോദരിമാരുടെ പേരിൽ ആണ് ഓരോ വസ്ത്രങ്ങളും ദിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ നേട്ടത്തെ കുറിച്ച് സംസാരിക്കുകാണ് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷ്

പുള്ളിക്കാരിയാണ് എല്ലാം. ദിയ പറഞ്ഞിട്ടൊന്നും ചെയ്തത് അല്ല ഞാൻ ആണ് ഫ്ളക്സ് വച്ചത്. തോൽക്കും എന്ന് വിചാരിച്ച ആളുകൾക്ക് ഉള്ള ഉത്തരമാണ് ദിയക്ക് വേണ്ടി ഈ ഫ്ലെക്സ്. കെകെജി പറഞ്ഞപോലെ എപ്പോഴും സത്യം തന്നെ ജയിക്കും. പിന്നെ സോഷ്യൽ മീഡിയിൽ വന്നുകഴിഞ്ഞാൽ എന്ത് ക്രിട്ടിസിസം വന്നാലും നമ്മൾ നേരിടണം. അത് നല്ലത് ആയാലും ചീത്ത ആയാലും അങ്ങനെ ആണ്.

നമ്മളെ ഇഷ്ടപ്പെടാത്തവരെക്കാളും കൂടുതലും നമ്മുടെ വ്യൂ ഇഷ്ടപ്പെടാത്തവർ ഉണ്ട്. നമ്മൾ വളർന്നത് സോഷ്യൽ മീഡിയയിൽ ആണ്. അവിടെ നിന്നും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും വിമർശനങ്ങളും വരും, പബ്ലിക്കിന് മുൻപിൽ നമ്മുടെ കാര്യങ്ങൾ ഓപ്പൺ ആയി സംസാരിക്കുകയാണ്, അപ്പോൾ ഉറപ്പായും വിമര്ശ്നങ്ങൾ വരും സ്വാഭ്വികം ആണ്.

ALSO READ: പരസ്പരം കുശുമ്പും കുന്നായ്മയും കുത്തിയും, ഒരാൾ നന്നാകുന്നതിന് പാര വച്ചും നടക്കുന്നവർ ഇതൊന്ന് കാണുക; ഈ കുടുംബത്തിന്റെ ഐക്യം


തങ്ങളുടെ കസ്റ്റമേഴ്സിൽ കൂടുതൽ പേരും വരുന്നത് കേരളത്തിൽ നിന്നുമാണ്. ഇപ്പോൾ തത്കാലത്തേക്ക് ഷോപ്പ് മറ്റെവിടേക്കും മാറ്റാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ എന്റെ മുതലാളി ഭാര്യ പറയുന്നതുപോലെ ചിലപ്പോൾ മറ്റെവിടേക്ക് എങ്കിലും ആഡ് ഓൺ ചെയ്യും എന്നുമാത്രം. കുറെ ഷോപ്പുകൾ ഓരോ സ്ഥലങ്ങളിൽ തുടങ്ങണം എന്നാണ് നമ്മുടെ ആഗ്രഹം

ദിയ കൃഷ്ണ എന്ന വ്യക്തിക്ക് വേണ്ടി തനിക്ക് ജയിച്ചേ പറ്റൂ എന്നും അശ്വിൻ പറഞ്ഞു. എല്ലാം ഫേസ് ചെയ്തതിനുള്ള മറുപടി പോലെ. പിന്നെ ആ കേസ് നമ്മൾ ജയിക്കണം അതും കൂടി ആയാൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. അശ്വിൻ മറുപടി നൽകി.

Read Entire Article