ദിലീപ് എ ആർ റഹ്മാനായി! 9-ാം വയസിൽ തുടങ്ങിയ അധ്വാനം; പതിനൊന്നാം വയസിൽ തുടങ്ങിയ സംഗീതയാത്ര; ഓസ്കാർജേതാവ് 59 ന്റെ നിറവിൽ

2 weeks ago 2
arr and family(ഫോട്ടോസ്- Samayam Malayalam)
59 ന്റെ നിറവിൽ ആണ് എ ആർ റഹ്മാൻ . ഇന്ന് ലോകപ്രശസ്ത സംഗീതജ്ഞൻ, ഓസ്കാർ ജേതാവ് ഒക്കെയാണെങ്കിലും ചെറുപ്പകാലത്ത് കടന്നുവന്ന നിമിഷങ്ങൾക്കാണ് അദ്ദേഹം ഏറ്റവും അധികം നന്ദി പറയുക. അച്ഛന്റെ മരണത്തോടെ കുടുംബം മുഴുവൻ ചുമലിലേക്ക് എടുത്ത റഹ്‌മാൻ ഏറെ മാനസികസംഘർഷത്തിലൂടെയാണ് ബാല്യകാലം കഴിച്ചുതീർക്കുന്നത്.

ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് ഇതിനുമുൻപും എ.ആർ. റഹ്മാൻ സംസാരിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വിയര്പ്പിന്റെ ഫലമാണ് തന്റെ ഈ യാത്ര എന്ന് പൂർണ്ണമായി പറയാൻ ആകില്ല എങ്കിലും മരിക്കും വരെ അച്ഛൻ കുടുംബത്തിനുവേണ്ടി ചെയ്തതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും അദ്ദേഹം മനസ് തുറന്നിട്ടുണ്ട്. ഒരേസമയം ഒന്നിൽകൂടുതൽ ജോലി എടുത്താണ് അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. അച്ഛന്റെ മരണശേഷം കുടുംബം മുഴുവൻ റഹ്മാന്റെ ചുമലിൽ ആയി. അന്ന് അദ്ദേഹത്തിന് പ്രായം വെറും ഒൻപതുവയസ് ആണ്.

സംഗീതരംഗത്തേക്ക് വരാൻ ഉള്ള പ്രോത്സാഹനം അമ്മയാണെന്ന് എ.ആർ. റഹ്മാൻ പറഞ്ഞിട്ടുണ്ട്. വളരെ ചെറിയപ്രായത്തിൽ തന്നെ കുടുംബം ചുമലിൽ ആയതുകൊണ്ട് സ്‌കൂൾ കലാജീവിതം ആഘോഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അച്ഛൻ സംഗീതജ്ഞൻ ആയതുകൊണ്ടുതന്നെ നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം ആദ്യകാലം കഴിഞ്ഞത്. പിന്നീട് ഒരുപാട് വിഷമങ്ങൾ അതിജീവിക്കേണ്ടി വന്നിരുന്നു.

ALSO READ: 6 രൂപ ശമ്പളത്തിൽ നിന്നും ഹരിശ്രീ കുറിച്ച ബാബു! 15 വയസിൽ പിക്കാസും എടുത്ത് റോഡ് പണിക്കിറങ്ങി; ഹാസ്യസാമ്രാട്ട് ലേബലിലേക്ക് വന്ന താരം


തന്റെ പതിനൊന്നാം വയസിൽ ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് സംഗീതസം‌വിധാനം നിർവഹിക്കുന്നത്, യോദ്ധയിലൂടെ മലയാളചലച്ചിത്ര രംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. റോജയിലൂടെ പ്രശസ്തനായി ഉയർന്നു. ഇതിനിടയിൽ ഇന്ത്യയിൽ നിന്നും ലണ്ടനിൽ നിന്നും ആണ് സംഗീതപഠനം പൂർത്തിയാക്കുന്നത്. തന്റെ വീട്ടിന്റെ ഒരു ഭാഗത്താണ് 1992 - ൽ റഹ്‌മാൻ സ്വന്തമായി പഞ്ചത്താൻ റെക്കോർഡ് ഇൻ എന്ന പേരിലുള്ള ഒരു റെക്കോർഡിങ് - മിക്സിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീട് ഈ സ്റ്റുഡിയോ, ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ആധുനികവുമായ റെക്കോർഡിങ് സ്റ്റുഡിയോയായി മാറുകയുണ്ടായി.

23 ാം വയസ്സിലാണ് എ ആര്‍ റഹ്‌മാന്‍ ഹിന്ദുമതം വിട്ട് മുസ്ലീം മതത്തിലേക്ക് മാറുന്നത്. അമ്മയ്‌ക്കൊപ്പം കുടുംബം മുഴുവൻ ഇസ്ളാം മതത്തിലേക്ക് മാറുകയും ദിലീപ് കുമാർ ലോകം അറിയപ്പെടുന്ന എ ആർ റഹ്‌മാനായി മാറുകയും ചെയ്തു.

Read Entire Article