ദുഃഖം തീർക്കുന്നവൾ! അശോക വൃക്ഷത്തണലില്‍ ഇരിക്കുന്ന ദേവി; തല അജിത്ത് മിക്കപ്പോഴും വരുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

2 months ago 4

Authored by: ഋതു നായർ|Samayam Malayalam26 Oct 2025, 5:33 pm

ഏതൊരു വിശേഷം ജീവിതത്തിൽ ഉണ്ടായാലും ആദ്യം അജിത്ത് എത്തുക ഇവിടേക്ക്. ജീവിതത്തിൽ എല്ലാം അമ്മ നൽകി എന്ന് വിശ്വസിക്കുന്ന ആളാണ് താരം. ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തെ കുറിച്ചറിയാം

where is oottukulangara bhagavathy temple and thala ajith fans searching temple s specialities(ഫോട്ടോസ്- Samayam Malayalam)
ഇക്കഴിഞ്ഞദിവസമാണ് തല അജിത്തും ഭാര്യ ശാലിനിയും മകനൊപ്പം പാലക്കാട് കുടുംബ ക്ഷേത്രത്തിൽ എത്തിയത്. ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ താരങ്ങൾ എത്തിയ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഒപ്പം തന്റെ നെഞ്ചിൽ പച്ചകുത്തിയ ദേവീ രൂപവും. ഊട്ടുകുളങ്ങര ഭഗവതിയുടെ മുഖമാണ് അജിത് തന്റെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്നത്. താരത്തിന്റെ കുലക്ഷേത്രമെന്നും ധർമ്മ ദേവത കുടിയിരിക്കുന്ന ക്ഷേത്രമെന്നും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ സംസാരം ഉണ്ടായിരുന്നു.

പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻപും പലതവണ അജിത് ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നേരുകയും ചെയ്തിട്ടുണ്ട് എന്ന് ക്ഷേത്ര ജീവനക്കാർ തന്നെ പറയുന്നു. അജിത്തിന്റെ അച്ഛൻ പി. സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ് അതുകൊണ്ടുതന്നെ അജിത്തിന്റെ കുടുംബവും ഈ ക്ഷേത്രവും ആയി അത്രയും അടുത്ത ബന്ധമാണ് അതും വര്ഷങ്ങളുടെ ബന്ധം.


ഷൂട്ടിങ്ങിനു മുൻപും സിനിമ റിലീസ് ആയാൽ അപ്പോഴും അജിത് ഇവിടെ എത്താറുണ്ട്. അമ്പലത്തിലെ എന്ത് കാര്യത്തിനും ഒപ്പം തന്നെ ഉണ്ട്. ഭഗവതിയിൽ അത്രയും അടിയുറച്ചു വിശ്വസിക്കുന്ന ആളാണ് അജിത് അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ വളർച്ചയ്ക്കും അജിത്തിന്റെ ഇടപെടൽ ശക്തമാണ്.

ALSO READ: ഒറ്റ പത്ത് നൂറ് ആയിരം..വായിക്കാൻ പറ്റൂല്ല; ജോണി ചേട്ടന്റെ ആസ്തി 20 മില്യൺ ഡോളർ; ഭാര്യക്കൊപ്പമുള്ള യൂട്യൂബും വമ്പൻ ഹിറ്റ്
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ഊട്ടുകുളങ്ങര ഭഗവതിയും ഗണപതിയും അയ്യപ്പനും ആണ്. ക്ഷേത്രത്തിലെ ദർശന സമയം രാവിലെ 5 മുതൽ 10.30 വരെയും വൈകുന്നേരം 5 മുതൽ 7 വരെയുമാണ്.


ഊട്ടുകുളങ്ങര ഭഗവതിക്ക് ചാന്താട്ടം , കടുമധുര പായസം, വിളക്ക്, ത്രികാല പൂജ, ഉദയാസ്തമന പൂജ എന്നിവയും വിവിധ വഴിപാടുകളുമാണ് പ്രധാന വഴിപാടുകൾ ആണ് നടത്തുക. അശോകമരച്ചുവട്ടിൽ ആണ് ഭഗവതി കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. ഈ അശോക വൃക്ഷം പണ്ട് എങ്ങനെ ആയിരുന്നോ അതേ വലുപ്പത്തിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത എന്നാണ് ഭക്തർ പറയുന്നത്..അതേസമയം അശോകം എന്നാൽ ശോകം ഇല്ലാത്ത അവസ്ഥ അങ്ങനെ എങ്കിൽ അശോകമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ഭഗവതി ദുഃഖങ്ങൾ തീർക്കുന്നവൾ എന്നും അഭിപ്രായം സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നു.
Read Entire Article