Authored by: ഋതു നായർ|Samayam Malayalam•13 Jan 2026, 11:52 americium IST
വിവാഹം കഴിഞ്ഞപ്പോൾ മുതൽ അലക്സിന്റെ ജെൻഡറിനെ കുറിച്ചായിരുന്നു ചോദ്യങ്ങളിൽ അധികവും. എന്തിനാണ് ഈ വിവാഹം കുടുംബം നടത്തിയത് എന്നായിരുന്നു ചോദ്യങ്ങൾ അധികവും
നടാഷ തോമസ്(ഫോട്ടോസ്- Samayam Malayalam)അലക്‌സിന്റെയും നടാഷയുടെയും വിവാഹം കൂടാൻ സിനിമ സീരിയൽ താരങ്ങളിൽ ചിലരും എത്തിയിരുന്നു. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ കഴിഞ്ഞു എങ്കിലും ഹൈന്ദവ ആചാരപ്രകാരമുള്ള താലിആണ് അലക്സ് നടാഷക്ക് ചാർത്തിയത്. പിന്നീട് താലി ചരടിൽ നിന്നും മാലയിലേക്ക് മാറ്റുന്ന ചടങ്ങുകളും ഈ അടുത്ത് നടന്നു.
അവരുടെ സന്തോഷത്തിൽ ഭാഗമാണ് സോഷ്യൽ മീഡിയയിൽ അധികമാളുകളും. എത്ര മനോഹരമായ എത്രയോ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, നിറഞ്ഞ ചിരിയോടെ നിങ്ങൾ ഇങ്ങനെ നിൽക്കുമ്പോൾ സമൂഹത്തിന്റെ മാറിയ ചിന്തയ്ക്ക് കൂടിയാണ് നിറം കൂടുന്നത് എന്നിങ്ങനെ നീളുകയാണ് അധികം കമന്റുകളും. എന്നാൽ അതിനിടയിലും സദാചാരച്ചുവയോടെയുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.അധികമാളുകൾക്കും അറിയേണ്ടിയിരുന്നത് അലക്സിന്റെ ജെൻഡർ ആയിരുന്നു. ആണുടലിൽ നിന്നും പെണ്ണായി മാറി, സ്വന്തം അധ്വാനത്തിലൂടെ സമൂഹത്തിൽ നല്ല നിലയിൽ കഴിയുകയാണ് നടാഷ. താനൊരു ട്രാൻസ് വുമൺ എന്ന് അഭിമാനത്തോടെ നടാഷ പറയുമ്പോൾ ഈ വിവാഹത്തിലേക്ക് എത്തിയ അലക്സിനെ കുറ്റപ്പെടുത്തുന്ന ചിലരുടെ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ALSO READ: നട്ടെല്ലായി നിന്ന പ്രിയപ്പെട്ടവൻ! ഇന്നത്തെ മഞ്ജു ഇങ്ങനെ നില്ക്കാൻ കാരണമായവരിൽ പ്രധാനി; ആരാണ് മഞ്ജുവിന്റെ നിഴലായ ബിനീഷ്
അലക്സിന് വേറെ ആരെയും കിട്ടിയില്ലേ എന്ന ചോദ്യം ആയിരുന്നു അധികവും. എന്നാൽ അറിയപ്പെടുന്ന ഒരു ട്രാൻസ് മോഡൽ ആണ് നടാഷ. കൊച്ചിയിൽ സ്വന്തമായി വീടും മാസം നല്ലൊരു തുക വരുമാനവും നേടുന്ന നടാഷക്ക് ആരാധകർ ഏറെയുണ്ട്.
അലക്സിനെ അധികമാർക്കും അറിയാത്തതുകൊണ്ടാണ്, അലക്‌സും ട്രാൻസ് ആണ്. ട്രാൻസ് മെൻ ആണ് അലക്സ്. ശീതൾ ശ്യാം ആയിരുന്നു മോശം കമന്റുൾക്ക് മറുപടി നൽകിയത്.
ALSO READ: എന്റെ ഭാര്യയ്ക്ക് എന്നെ വേണ്ടായിരിക്കാം, പക്ഷേ അവളില്ലാതെ എനിക്ക് പറ്റില്ല; സൂര്യയുടെ അച്ഛന്‍ ഭാര്യയെ കുറിച്ച് പറഞ്ഞത്
അവരുടെ വീട്ടുകാർ നടത്തി കൊടുത്ത കല്യാണം അവർക്കു ഇല്ലാത്ത വിഷമം തനിക്കു എന്തിനാടോ അലക്സ്സ് ഒരു ട്രാൻസ് മെൻ ആണ് അവനു ദുബായിൽ നല്ല ജോലി ഉണ്ട് നടാഷ നല്ലൊരു സ്ത്രീ തന്നെ ആണ് അവരുടെ ജീവിതം അവർ സന്തോഷം ആയി ജീവിക്കട്ടെ 7വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് നിങ്ങൾക്ക് എന്താണ്. താനൊക്കെ ഏതു ലോകത്തിലെ ആണ് സ്വന്തം വീട്ടിൽ എല്ലാരും സുഖമല്ലെ അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ അന്വേഷണം നടത്താൻ വന്നിരിക്കുന്നു; എന്നാണ് വായടപ്പിക്കുന്ന മറുപടിയിൽ ശീതൾ പറഞ്ഞത്.





English (US) ·