11 April 2025, 10:17 PM IST

ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണി പ്രിയദർശൻ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ. കല്യാണി പ്രിയദർശനും നസ്‌ലിനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: Kalyani Priyadarshan practices martial arts for movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·