26 March 2025, 10:58 AM IST
.jpg?%24p=d2d9efd&f=16x10&w=852&q=0.8)
മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി
നിരവധി ഭാഷകളിലേക്ക് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമാണ് ദൃശ്യം. ഇതിന്‍റെ രണ്ടാംഭാഗമായി എത്തിയ ദൃശ്യം 2-വും വൻ വിജയമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്‍റെ ആലോചന നടക്കുന്നതായി മോഹൻലാൽ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. ഡല്‍ഹിയില്‍ തന്റെ പുതിയ ചിത്രമായ എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ദൃശ്യം മൂന്നിനെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും ചിത്രം അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. "ദൃശ്യം മൂന്ന് അതിന്റെ പ്രാരംഭഘട്ടത്തിലാണ്. ഞങ്ങള്‍ ചിത്രത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് അത്ര എളുപ്പമല്ല. ദൃശ്യം-2 സംഭവിച്ചു. ദൃശ്യം 3 നിര്‍മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞങ്ങള്‍ക്ക് നിങ്ങളെ നിരാശപ്പെടുത്താന്‍ ഉദ്ദേശ്യമില്ല. അതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഞങ്ങള്‍ ദൃശ്യം മൂന്നിനായി തയ്യാറെടുക്കുന്നത്. ചിത്രം പ്രാരംഭ ഘട്ടത്തിലായതിനാല്‍ എനിക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ല", മോഹന്‍ലാല്‍ വ്യക്തമാക്കി.
ഹിന്ദി, തമിഴ്, തെലുഗ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം. ഹിന്ദിയില്‍ അജയ് ദേവഗണും തമിഴില്‍ കമല്‍ഹാസനുമാണ് മോഹന്‍ലാല്‍ ചെയ്ത വേഷം കൈകാര്യം ചെയ്തത്.
Content Highlights: drishyam 3 is successful its archetypal signifier cannot accidental much mohanlal replies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·