'ദേശീയ അവാർഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി'; ചാണകവറളിയുണ്ടാക്കിയ അനുഭവം പറഞ്ഞ് നിത്യാ മേനോൻ

6 months ago 7

16 July 2025, 02:22 PM IST

nithya menon

നിത്യാ മേനോൻ, നിത്യാ മേനോൻ പുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ: മാതൃഭൂമി, എഎൻഐ

പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് ചിത്രം 'ഇഡ്ഡലി കടൈ'യ്ക്കുവേണ്ടി ജീവിത്തിലാദ്യമായി ചാണകം കൈകൊണ്ടെടുത്ത അനുഭവം പറഞ്ഞ് നടി നിത്യാ മേനോന്‍. ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്റെ നഖങ്ങളില്‍ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നും നടി ഓര്‍ത്തെടുത്തു. ധനുഷ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന 'ഇഡ്ഡലി കടൈ' ഓക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്.

'ഇഡ്ഡലി കടൈയ്ക്കുവേണ്ടി ചാണകവറളിയുണ്ടാക്കാന്‍ പഠിച്ചു. ചെയ്യാന്‍ തയ്യാറാണോയെന്ന് അവര്‍ എന്നോട് ചോദിച്ചു. തീര്‍ച്ചയായും എന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചാണകവറളിയുണ്ടാക്കാനും വെറുംകൈകൊണ്ട് അത് ഉരുട്ടാനും പഠിച്ചു', നിത്യാ മേനോൻ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോകുന്ന തലേദിവസവും ഞാന്‍ ആ സീന്‍ ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ എന്റെ നഖങ്ങളില്‍ ചാണകമുണ്ടായിരുന്നു. ചിത്രത്തില്‍നിന്ന് എനിക്ക് ഒരുപാട് വൈവിധ്യമുള്ള അനുഭവങ്ങള്‍ ലഭിച്ചു. അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല', നിത്യ കൂട്ടിച്ചേര്‍ത്തു.

ധനുഷ് തന്നെയാണ് 'ഇഡ്ഡലി കടൈ'യുടെ രചനയും നിര്‍വഹിക്കുന്നത്. ധനുഷിനും നിത്യാ മേനോനും പുറമേ അരുണ്‍ വിജയ്, ശാലിനി പാണ്ഡേ, സത്യരാജ്, പാര്‍ഥിപന്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. 'തിരുച്ചിത്രമ്പല'ത്തിന് ശേഷം ധനുഷും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത 'ഇഡ്ഡലി കടൈ'യ്ക്കുണ്ട്. 'തിരുച്ചിത്രമ്പല'ത്തിലെ അഭിനയത്തിന് നിത്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

Content Highlights: Nithya Menen had cattle dung successful nails portion accepting National Award

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article